മുംബൈ - ഹൗറ എക്‌സ്പ്രസിന്‍റെ 18 കോച്ചുകൾ പാളം തെറ്റി; 2 മരണം 
India

മുംബൈ - ഹൗറ എക്‌സ്പ്രസിന്‍റെ 18 കോച്ചുകൾ പാളം തെറ്റി; 2 മരണം

ഒരു ഗുഡ്‌സ് ട്രെയിനും ഇവിടെ പാളം തെറ്റിയിട്ടുണ്ട്.

റാഞ്ചി: ജാർഖണ്ഡിൽ ട്രെയിൻ പാളം തെറ്റി. മുംബൈ ഹൗറ-സിഎസ്എംടി എക്‌സ്പ്രസിന്‍റെ 18 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ 2 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. പുലര്‍ച്ചെ 3.45 ഓടെ ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബഡാബാംബുവിനടുത്തായിരുന്നു അപകടമുണ്ടായത്.

പാളം തെറ്റിയ 18 കോച്ചുകളില്‍ 16 എണ്ണത്തിലും യാത്രക്കാരുണ്ടായിരുന്നു. അതേസമയം, ഒരു ഗുഡ്‌സ് ട്രെയിനും ഇവിടെ പാളം തെറ്റിയിട്ടുണ്ടെന്നും എന്നാല്‍ രണ്ടും ഒരേ സമയത്ത് സംഭവിച്ചതാണോ എന്നതില്‍ വ്യക്തതയില്ലെന്നും റെയില്‍വേ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഓം പ്രകാശ് ചരണ്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ചില ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തതായി റെയില്‍വേ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്ച മുതൽ ആരംഭിക്കാം

ശബരിമലയിലെ സ്വർണപ്പാളി വിവാദം; അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ സ്പീക്കർ, പ്രതിഷേധവുമായി പ്രതിപക്ഷം

നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം

ബംഗളൂരുവിൽ നടുറോഡിൽ ഏറ്റുമുട്ടി മലയാളി വിദ‍്യാർഥികൾ; മാപ്പപേക്ഷ എഴുതി വാങ്ങി പൊലീസ്

കാലിഫോർണിയയിൽ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യൻ പൗരൻ മരിച്ചു