അഥർവ ചതുർവേദി

 
India

നീറ്റ് പാസായിട്ടും എംബിബിഎസ് സീറ്റ് കിട്ടിയില്ല; സുപ്രീം കോടതിയിൽ 10 മിനിറ്റ് ആവശ്യപ്പെട്ട് 19കാരൻ, വാദിച്ചു ജയിച്ചു

മകനാണ് തന്നെ ഹർജികൾ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യാൻ പഠിപ്പിച്ചതെന്ന് ചതുർവേദി പറയുന്നു.

നീതു ചന്ദ്രൻ

ജബൽപുർ: സുപ്രീം കോടതിയിൽ സ്വയം വാദിച്ച് വിജയിച്ച് 19കാരൻ. നീറ്റ് പരീക്ഷയിൽ രണ്ടു തവണ വിജയിച്ചിട്ടും എംബിബിഎസ് സീറ്റ് ലഭിക്കാതെ വന്ന അഥർവ ചതുർവേദിയാണ് വെർച്വലായി സുപ്രീം കോടതിയിൽ വാദിച്ച് അവസരം നേടിയെടുത്തത്. മധ്യപ്രദേശ് സർക്കാർ സ്വകാര്യ കോളെജുകളിൽ സാമ്പത്തിക സംവരണം നടപ്പിലാക്കിയിട്ടില്ലാത്തതിനാലാണ് അഥർവയ്ക്ക് എംബിബിഎസ് സീറ്റ് ലഭിക്കാതെ പോയത്. മെഡിക്കൽ, എൻജിനീയറിങ് പരിശീലന പരീക്ഷകൾ വിജയിച്ച അഥവയ്ക്ക് ഡോക്റ്റർ ആകാനാണ് താത്പര്യം.

520 മാർക്ക് നേടിയിട്ടും സാമ്പത്തിക സംവരണത്തിലൂടെ സീറ്റ് ലഭിക്കാതെ വന്നതോടെയാണ് അഥർവ സുപ്രീം കോടതിയെ സമീപിച്ചത്. പത്തു മിനിറ്റ് ആവശ്യപ്പെട്ടു കൊണ്ടുള്ള അഥർവയുടെ ശബ്ദം കോടതി കൗതുക‌ത്തോടെയാണ് വീക്ഷിച്ചത്. ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് നാഷണൽ മെഡിക്കൽ കമ്മിഷനോടും മധ്യപ്രദേശ് സർക്കാരിനോടും അർഹതയുള്ള വിദ്യാർതികൾക്ക് സാമ്പത്തിക സംവരണം ഉപയോഗിച്ച് പ്രൊവിഷണൽ എംബിബിഎസ് അഡ്മിഷൻ നൽകാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ബെഗാൻ ഉത്തരവിട്ടു.

അഭിഭാഷകനായ മനോജ് ചതുർവേദിയുടെ മകനാണ് അഥർവ. കൊവിഡ് ലോക്ഡൗൺ കാലത്ത് കോടതി വെർച്വർ ആയി മാറിയപ്പോൾ സാങ്കേതിക വശങ്ങൽ പഠിക്കാൻ സാധിച്ചിരുന്നുവെന്ന് അഥർവ. മകൻ നിയമം പഠിച്ചിട്ടില്ല, പക്ഷേ അവനെല്ലാം കാണാറുണ്ടായിരുന്നു. എത്രത്തോളം സംസാരിക്കാമെന്നും എപ്പോൾ മൗനം പാലിക്കണമെന്നും അവനറിയാം. മകനാണ് തന്നെ ഹർജികൾ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യാൻ പഠിപ്പിച്ചതെന്ന് ചതുർവേദി പറയുന്നു.

മറ്റു കുട്ടികൾ ഓൺലൈനിൽ ഗെയിം കളിക്കുമ്പോൾ അഥർവ കോടതിയിലെ രീതികളും ചടങ്ങളും എല്ലാം പഠിച്ചെടുത്തു. സുപ്രീം കോടതി സൈറ്റിൽ നിന്ന് വെർച്വലായി വാദത്തിൽ പങ്കെടുക്കുന്നതിനായി സ്പെഷ്യൽ ലീവ് പെറ്റീഷൻ ഡൗൺലോഡ് ചെയ്ത് ഫയൽ ചെയ്തു. മുൻ ഉത്തരവുകളെക്കുറിച്ചും പഠിച്ചു.

ഡൽഹി വരെ പോകുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിനായാണ് എസ്എൽപി ഫയൽ ചെയ്തതെന്ന് അഥർവ പറയുന്നു.

മിത്ര, ഭാരതി എന്നീ രണ്ട് അധ്യാപകരും അഥർവയെ സഹായിച്ചിരുന്നു. സുപ്രീം കോടതിയിൽ പത്തു മിനിറ്റ് നേരമാണ് അഥർവ സംസാരിച്ചത്.

ഹൈവേയിലേക്ക് കോപ്റ്ററിൽ പറന്നിറങ്ങി; അസമിൽ ഇഎൽഎഫ്, ചരിത്രം കുറിച്ച് മോദി|Video

ആഗോള അയ്യപ്പ സംഗമം; അന്വേഷണം നടന്നാൽ പലരും ജയിലിലാകും: രമേശ് ചെന്നിത്തല

ആഗോള അയ്യപ്പ സംഗമം; രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയതിന്‍റെ പരിണിതഫലം: വി.ഡി. സതീശൻ

"തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ കലക്റ്ററുടെ പങ്ക് അന്വേഷിക്കണം": വി.എസ്. സുനിൽകുമാർ

ആഗോള അയ്യപ്പ സംഗമം; ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ട് തള്ളി