അസിന്‍സ്റ്റന്‍റ് എൻജിനീയറുടെ വീട്ടിൽ റെയ്ഡ്; രണ്ടു കോടിയും സ്വർണവും പിടികൂടി
ഹൈദരാബാദ്: തെലങ്കാന വൈദ്യുതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസിസ്റ്ററ്റ് എൻജിനീയർ അംബേദ്കറുടെ വീട്ടിലെ റെയ്ഡിൽ രണ്ട് കോടി രൂപയും വൻ തോതിൽ സ്വർണവും പിടിച്ചെടുത്തു. പുലർച്ചെ നടന്ന വിജിലൻസ് അന്വേഷണത്തിലാണ് പിടികൂടിയത്.
ഉദ്യോഗസ്ഥർ പതിനഞ്ചിലധികം സംഘങ്ങളായി തിരിഞ്ഞ് ഹൈദരാബാദിലെ മാധാപുർ, ഗച്ചിബൗളി തുടങ്ങിയ സ്ഥലങ്ങളിലും ബന്ധുക്കളുടെ വീടുകളിലും നടത്തിയ പരിശോധനയിൽ പണം കണ്ടെടുത്തത്. വരുമാനത്തിൽ കവിഞ്ഞ ആസ്തി സമ്പാദനമെന്നാണ് ആരോപണം.
പിടിച്ചെടുത്ത പണത്തിന്‍റെ വലിയൊരു ഭാഗവും ബിനാമി സ്വത്താണോ എന്ന സംശയം ശക്തമാണ്. അംബെദ്കറുടെ ബിനാമി എന്നു സംശയിക്കപ്പെടുന്നവരുടെ വീടുകളും പരിശോധിച്ചു.
കൈക്കൂലി വാങ്ങി വൈദ്യുതി കണക്ഷൻ നൽകുന്നതിൽ അഴിമതി കേസിൽ ഇതിനു മുൻപും അംബേദ്കർ സസ്പെൻഷനിലായിട്ടുണ്ട്.