സന്ദീപ് പഥക്

 
India

ആംആദ്മി വിട്ട് ബിജെപിയിലെത്തിയ സന്ദീപ് പഥകിനെതിരെ 2 എഫ്ഐആർ; പ്രതികാര നടപടിയെന്ന് ബിജെപി

ജാമ‍്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: രാജ‍്യസഭാ എംപിയും അടുത്തിടെ ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ സന്ദീപ് പഥകിനെതിരേ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ജാമ‍്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ ഇതിന്‍റെ പിന്നിലെ കാരണം സംബന്ധിച്ച് വ‍്യക്തതയില്ല. സന്ദീപിനെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പഞ്ചാബ് പൊലീസ്. എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത് പഞ്ചാബ് പൊലീസ് ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇതേ കാര‍്യത്തെ പറ്റി മാധ‍്യമങ്ങൾ ചോദിച്ചപ്പോൾ തനിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ പറ്റി ഒരു പിടിയും ഇല്ലെന്നായിരുന്നു സന്ദീപ് പ്രതികരിച്ചത്. രാഷ്ട്രീയ പ്രതികാര നടപടിയാണിതെന്ന് ബിജെപി ആരോപിച്ചു.

ആംആദ്മി പാർട്ടിയോട് വിയോജിപ്പുള്ളവരെ ലക്ഷ‍്യം വയ്ക്കുകയാണെന്നും രാഷ്ട്രീയ ലക്ഷ‍്യങ്ങൾക്കു വേണ്ടി സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുകയാണെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പുനെവാല എക്സിൽ കുറിച്ചു. ഏപ്രിൽ 24നായിരുന്നു എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ എന്നിവർക്കൊപ്പം സന്ദീപ് പഥകും ബിജെപിയിൽ ചേരുമെന്ന് പ്രഖ‍്യാപിച്ചത്.

പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാവും? സൗജന്യ യാത്രക്കെതിരായ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡയറക്റ്റർ സ്ഥാനത്തു നിന്ന് റീനയെ മാറ്റിയ ഉത്തരവിന് ട്രൈബ്യൂണലിന്‍റെ സ്റ്റേ

ആകാശ് തില്ലങ്കേരിയെ പിഎസ്‌സി മികച്ച തിരക്കഥാകൃത്താക്കി മാറ്റിയ സംഭവം; മുഖ‍്യമന്ത്രിക്ക് പരാതി നൽകി

മുൻ സർക്കാരിനെ ചോദ്യം ചെയ്തവരാണ്, അതിൽ നിന്ന് ഒരടി പിന്നോട്ടില്ല; പിഎം ശ്രീയിൽ യുഡിഎഫ് സർക്കാരിനെതിരേ കെഎസ്‌യു

മൊഴിയില്‍ പൊരുത്തക്കേട്; വീണയെ ഇഡി വീണ്ടും ചോദ്യംചെയ്യും