വൈഎസ്ആർ കോൺഗ്രസിന് വീണ്ടും തിരിച്ചടി 
India

വൈഎസ്ആർ കോൺഗ്രസിന് വീണ്ടും തിരിച്ചടി; 2 എംപിമാർ രാജി വച്ച് ടിഡിപിയിലേക്ക്

ബീധ മസ്താൻ റാവു ജാദവും വെങ്കടരമണ റാവു മോപ്പിദേവിയുമാണു രാഷ്‌ട്രീയ ചുവടുമാറ്റത്തിനൊരുങ്ങുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: വൈഎസ്ആർ കോൺഗ്രസിലെ രണ്ടു രാജ്യസഭാ എംപിമാർ ടിഡിപിയിലേക്ക്. ബീധ മസ്താൻ റാവു ജാദവും വെങ്കടരമണ റാവു മോപ്പിദേവിയുമാണു രാഷ്‌ട്രീയ ചുവടുമാറ്റത്തിനൊരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി ഇരുവരും എംപി സ്ഥാനത്തു നിന്ന് രാജിവച്ചു. രാജി സ്വീകരിച്ചതായി രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകറുടെ ഓഫിസ് അറിയിച്ചു. 2028 ജൂൺ വരെ കാലാവധിയുള്ളപ്പോഴാണ് മസ്താൻ റാവുവിന്‍റെ രാജി. മോപ്പിദേവിയുടെ കാലാവധി 2026 ജൂൺ വരെയുണ്ട്. ഇരുവരും രാജിവച്ചതോടെ രാജ്യസഭയിൽ വൈഎസ്ആർ കോൺഗ്രസിന്‍റെ അംഗബലം ഒമ്പതിലേക്ക് ചുരുങ്ങി.

മസ്താൻ റാവുവിനെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ടിഡിപി സ്ഥാനാർഥിയാക്കുമെന്നാണ് അറിയുന്നത്. എന്നാൽ, മോപ്പിദേവിക്ക് വീണ്ടും രാജ്യസഭയിലേക്കു പോകുന്നതിൽ താത്പര്യമില്ല.

ആന്ധ്രപ്രദേശ് നിയമസഭയിലെ ഇപ്പോഴത്തെ അംഗബലം കണക്കാക്കിയാൽ രണ്ടു സീറ്റുകളും ടിഡിപിക്കു ലഭിക്കും. ഇതോടെ, രാജ്യസഭയിൽ ഭൂരിപക്ഷം തികച്ച എൻഡിഎയുടെ കരുത്ത് വീണ്ടും വർധിക്കും.

സർക്കാരിന് തിരിച്ചടി;എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിനുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഇഡിക്ക്; മുഴുവൻ രേഖകളും കൈമാറാൻ കോടതി നിർദേശം

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ്; തുടർനടപടികൾക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി

വീണ്ടും സെഞ്ചുറി; ആഷസിൽ ട്രാവിസ് ഹെഡിനെ പൂട്ടാനാവാതെ ഇംഗ്ലണ്ട്

കനത്ത മൂടൽ മഞ്ഞ്; ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി