മലിനജലം കുടിച്ചു; ഇൻഡോറിൽ 22 പേർ ചികിത്സയിൽ
representative image
ഇൻഡോർ: മധ‍്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ചതിനെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം 22 പേർ ചികിത്സയിൽ. ഇതിൽ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇൻഡോറിലെ മൊഹോയിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെ മലിനജല ദുരന്തത്തിൽ 25 പേർ മരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വീണ്ടും സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം കൂടാൻ സാധ‍്യതയുണ്ടെന്നാണ് ആരോഗ‍്യവകുപ്പ് വ‍്യക്തമാക്കുന്നത്. ജില്ലാ കലക്റ്റർ ശിവം ശർമ ആശുപത്രിയിലെത്തി രോഗികളെ സന്ദർശിച്ചു.