ഗുജറാത്തിൽ ഭൂചലനം; 3.1 തീവ്രത രേഖപ്പെടുത്തി

 

earthquake - symbolic image

India

ഗുജറാത്തിൽ ഭൂചലനം; 3.1 തീവ്രത രേഖപ്പെടുത്തി

ഭൂചലനത്തിൽ ഇത് വരെ നാശനഷ്ടങ്ങളോ ആരുടെയും ജീവന് ആപത്തോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു

ഗാന്ധിനഗർ: ഗുജറാത്തിൽ ഭൂചലനം. കച്ച് ജില്ലയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ഐഎസ്ആർ) അറിയിച്ചത്. ബച്ചൗവിൽ നിന്ന് 12 കിലോമീറ്റർ വടക്ക്-വടക്കുകിഴക്കായി ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് ഐ‌എസ്‌ആർ റിപ്പോർട്ടിൽ പറഞ്ഞു.

ഭൂചലനത്തിൽ ഇത് വരെ നാശനഷ്ടങ്ങളോ ആരുടെയും ജീവന് ആപത്തോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കച്ച് ജില്ല വളരെ പ്രകൃതി ദുർബലമായ പ്രദേശമാണെന്നും പതിവായി ഈ പ്രദേശത്ത് ചെറിയ ഭൂചലനങ്ങളുണ്ടാവാറുണ്ടെന്നും അധികൃതർ അറിയിക്കുന്നു.

''ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്കു വേണ്ടി''; രാജ‍്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

പിസിബിയുടെ ആവശ‍്യം തള്ളി ഐസിസി; ബംഗ്ലാദേശ്- പാക് മത്സരത്തിലും ആൻഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി

സെപ്റ്റംബർ 30 നകം തയാറെടുപ്പുകൾ പൂർത്തിയാക്കണം; എസ്‌ഐആർ നടപടികളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

മിഥുൻ മൻഹാസ് ബിസിസിഐ അധ‍്യക്ഷനായേക്കും; നാമനിർദേശ പത്രിക സമർപ്പിച്ചു

കേസ് റദ്ദാക്കണം; 200 കോടി സാമ്പത്തിക തട്ടിപ്പു കേസിൽ ജാക്വിലിൻ ഫെർണാണ്ടസ് സുപ്രീംകോടതിയെ സമീപിച്ചു