അമർനാഥ് തീർഥാടന സംഘത്തിന്‍റെ 5 ബസുകൾ കൂട്ടിയിടിച്ചു; 36 പേർക്ക് പരുക്ക്
ശ്രീനഗർ: അമർനാഥിലേക്ക് തീർഥാടനത്തിനെത്തിയ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. 5 ബസുകൾ കൂട്ടിയിടിച്ച് 36 പേർക്കാണ് പരുക്കേറ്റത്. ജമ്മു കശ്മീരിലെ രാമബൻ ജില്ലയിലെ തന്ദേർകോട്ടിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. പരുക്കേറ്റവരിൽ കുട്ടികളുമുള്ളതായാണ് വിവരം.
തീർഥാടകർക്ക് ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയപ്പോഴായിരുന്നു അപകടം. ഏറ്റവും പിന്നിലുണ്ടായിരുന്ന ബസ് മുന്നിലുള്ള ബസിലിടിക്കുകയും, ഇതോടെ അതിനു മുന്നിലുണ്ടായിരുന്ന ബസുകൾ കൂട്ടിയിടിക്കുകയുമായിരുന്നു.
പരുക്കേറ്റവരെ ഉടൻ അടുത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ചികിത്സയ്ക്ക് ശേഷം ഇവരിൽ 32 പേർ മറ്റ് ബസുകളിൽ യാത്ര തുടർന്നു. 4 പേർ ആശുപത്രിയിൽ തുടരുന്നുണ്ട്യ