.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: രാജ്യത്ത് ഈ വർഷത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാടിൽ മുംബൈയിലെ ആഡംബര അപ്പാർട്ട്മെന്റ് വ്യവസായി ജെ.പി. തപരിയയുടെ കുടുംബാംഗങ്ങൾ സ്വന്തമാക്കിയത് 369 കോടി രൂപയ്ക്ക്. തെക്കൻ മുംബൈയിലെ മലബാർ ഹില്ലിൽ കടലിന് അഭിമുഖമായുള്ള ട്രിപ്ലെക്സ് അപ്പാർട്ട്മെന്റാണ് തപരിയ കുടുംബം വാങ്ങിയത്.
ഗവർണേഴ്സ് എസ്റ്റേറ്റിന് എതിർവളത്ത് വാൾക്കേശ്വർ റോഡിനു സമീപം ലോധ മലബാർ ടവറിലെ 26,27,28 നിലകളിലാണ് തപരിയ കുടുംബത്തിന്റെ ആഡംബര ഫ്ലാറ്റുകൾ. ആകെ 27,160 ചതുരശ്ര അടി വിസ്തൃതി. ആകെ വിലയുടെ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ ചതുരശ്ര അടിക്ക് 1.36 ലക്ഷം രൂപ.
ഇതു രാജ്യത്തിന്റെ ചരിത്രത്തിൽ പാർപ്പിടവുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ ഇടപാടുകളിലൊന്നാണെന്നു റിയൽ എസ്റ്റേറ്റ് രംഗത്തു നിന്നുള്ള റിപ്പോർട്ട്. മലബാർ ഹില്ലിലെ ലോധ മലബാർ ടവറിൽ ടുഫ്രോഫ്സ് ഉടമ മാധവ് ഗോയൽ 121 കോടിക്ക് 9546 ചതുരശ്ര അടിയുള്ള ഫ്ലാറ്റ് വാങ്ങിയതായിരുന്നു ഇതിനു മുൻപു ചതുരശ്ര അടി/ വില അടിസ്ഥാനത്തിൽ വലിയ ഇടപാട്.
അടുത്തിടെ ബജാജ് ഓട്ടൊ ചെയർമാൻ നീരജ് ബജാജ് മുംബൈ മലബാർ ബില്ലിൽ കടലിന് അഭിമുഖമായ അപ്പാർട്ട്മെന്റ് 252. 5 കോടി രൂപയ്ക്കു വാങ്ങിയിരുന്നു. ഫെബ്രുവരിയിൽ വെൽസ്പൺ ഗ്രൂപ്പ് ചെയർമാൻ ബി.കെ. ഗോയങ്ക ഒബ്റോയ് റിയൽറ്റിയുടെ ആഡംബര പദ്ധതി വർളിയിലെ 360 വെസ്റ്റിൽ 230 കോടിക്കാണ് അപ്പാർട്ട്മെന്റ് വാങ്ങിയത്.