വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു
representative image
വാൽപ്പാറ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു. തമിഴ്നാട് വാൽപ്പാറയിലാണ് സംഭവം. അയ്യർപാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ മകൻ സൈബുളാണ് (4) മരിച്ചത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തുള്ള വനത്തിൽ പാതി ഭക്ഷിച്ച നിലയിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.
വാൽപ്പാറ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയുടെ മൃതദേഹം മാറ്റി. കുട്ടികളെ പുലി കടിച്ചുകൊണ്ടുപോവുന്ന സംഭവങ്ങൾ വാൽപ്പാറയിൽ നിത‍്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ എട്ടുമാസത്തിനിടെ മൂന്നു കുട്ടികളെയാണ് പുലി പിടിച്ചത്.