India

കശ്മീരിൽ സ്ഫോടനം: വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി

രജൗരി മേഖലയിൽ സൈനിക നടപടിക്കിടെ ഭീകരർ നടത്തിയ സ്ഫോടനത്തിലാണ് ജവാൻമാർക്ക് വീരമൃത്യു സംഭവിച്ചത്

ശ്രീനഗർ‌: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരന്മാരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 5 ആയി ഉയർന്നു. രാവിലെ 2 സൈനികർ കൊല്ലപ്പെട്ടതായാണ് പുറത്തു വന്നിരുന്നത്, തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന 3 സൈനികർകൂടി മരിച്ചതായി സൈനീക വ്യത്തങ്ങൾ അറിയിച്ചു.

രജൗരി മേഖലയിൽ സൈനിക നടപടിക്കിടെ ഭീകരർ നടത്തിയ സ്ഫോടനത്തിലാണ് ജവാൻമാർക്ക് വീരമൃത്യു സംഭവിച്ചത്. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് മരിച്ചവർ. ഇതിൽ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉൾപ്പെടുന്നതായാണ് വിവരം. ഇന്‍റലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഭീകരരെ തുരത്താനുള്ള നടപടിയിലായിരുന്നു സൈനികർ. വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ച് ഭീകരരും മരിച്ചതായി സംശയിക്കുന്നു.

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി

ബസ് യാത്രയ്ക്കിടെ 19കാരി പ്രസവിച്ചു; പുറത്തേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചു

''വിളിക്ക്... പുടിനെ വിളിക്ക്...'' ഇന്ത്യക്ക് ഭീഷണിയുമായി നാറ്റോ