പുലി
file image
അഹമ്മദാബാദ്: അഞ്ചുവയസുകാരനെ പുലി കടിച്ചു കൊന്നു. ഗുജറാത്തിലെ അംറേലി ജില്ലയിലെ ഗോപാൽഗ്രാം ഗ്രാമത്തിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. കർഷകതൊഴിലാളിയുടെ മകനായ സാഹിൽ കതാര ഞായറാഴ്ച രാവിലെയോടെ അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്നു.
ഇതിനിടെ പുലി ചാടിപ്പിടിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്നാണ് വനംവകുപ്പ് ഉദ‍്യോഗസ്ഥർ പറയുന്നത്.
ദീർഘ നേരത്തെ തിരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടിയെ ബോധരഹിതനായി കണ്ടെത്തിയത്. ഉടനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്റ്റർമാർ മരണം സ്ഥിരീകരിച്ചു. പുലിയെ പിടികൂടാനായി മൂന്നു കൂടുകൾ സ്ഥാപിച്ചതായും സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും വനം വകുപ്പ് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി.