തെക്കൻ ഫിലിപ്പീൻസിനു പിന്നാലെ അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം; 5.9 തീവ്രത

 
symbolic image
India

തെക്കൻ ഫിലിപ്പീൻസിനു പിന്നാലെ അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം; 5.9 തീവ്രത

ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Ardra Gopakumar

കാബൂൾ: തെക്കൻ ഫിലിപ്പീൻസിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി മണിക്കൂറുകൾക്കു പിന്നാലെ അഫ്ഗാനിസ്ഥാനിലും ഭൂകമ്പം. 5.9 തീവ്രതയിൽ ശക്തമായ ഭൂചലനമാണ് ഉണ്ടായത്.

ഹിന്ദുക്കുഷ് മേഖലയിൽ ബുധനാഴ്ച പുലർച്ചെയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ - മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്‍റർ (ഇഎംഎസ്‌സി) അറിയിച്ചു. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

121 കി.മീ. (75 മൈൽ) ആഴത്തിലുണ്ടായ ഭൂകമ്പമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. ബാഗ്ലാനിന് 164 കിലോമീറ്റർ കിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

അതേസമയം ഡൽഹിയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു.

യുവതിയുമായുണ്ടായിരുന്നത് സൗഹൃദ ബന്ധം; മുൻകൂർ ജാമ‍്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 56 മരണം

ഹോങ്കോങ്ങിലെ തീപിടുത്തം; മരണ സംഖ്യ 128 ആയി

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഭക്തരെ ബോധ്യപ്പെടുണമെന്ന് ഹൈക്കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; അന്വേഷണത്തിന് പ്രത‍്യേക സംഘം