നോയ്ഡയിൽ അപകടത്തിൽപ്പെട്ട ലിഫ്റ്റ് 
India

എട്ടാം നിലയിൽ നിന്ന് ലിഫ്റ്റ് പൊട്ടിവീണു; ഒമ്പത് ഐടി ജീവനക്കാർക്ക് പരുക്ക്

അഞ്ച് പേർ ഗുരുതര പരുക്കുകളോടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

MV Desk

നോയ്ഡ: ഐടി സ്ഥാപനത്തിലെ ജീവനക്കാർ കയറിയ ലിഫ്റ്റ് എട്ടാം നിലയിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ചു. ഒമ്പത് ജീവനക്കാർ പരുക്കുകളോടെ ആശുപത്രിയിൽ.

നോയ്ഡയിലെ സെക്റ്റർ 125ലുള്ള കോവർക്കിങ് സ്പേസിലാണ് സംഭവം. അഞ്ച് പേരുടെ പരുക്ക് ഗുരുതരമാണ്. ഒടിവുകൾ അടക്കം ഉണ്ടായിട്ടുണ്ട്. ‌സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലാണ് ഇവർ.

ബാക്കി നാലു പേർക്ക് വൈകാതെ ആശുപത്രി വിടാം. പിയൂഷ്, അഭിഷേക് കുമാർ, അഭിഷേക് ഗുപ്ത, സൗരഭ് കാടിയ, രജത് ശർമ, സൗരഭ് ഭരദ്വാജ്, യാഷു ശർമ, സാഗർ, അഭിജിത് സിങ് എന്നിവർക്കാണ് പരുക്കേറ്റത്. 22 മുതൽ 28 വരെയാണ് ഇവരുടെ പ്രായം.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം