കുംഭമേളയിൽ പങ്കെടുത്ത് മടങ്ങവെ വാഹനാപകടം; 9 പേർ മരിച്ചു 
India

കുംഭമേളയിൽ പങ്കെടുത്ത് മടങ്ങവെ വാഹനാപകടം; 9 പേർ മരിച്ചു

മരിച്ചവർ എല്ലാവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്

Aswin AM

ഭോപ്പാൽ: കുംഭമേളയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ 9 പേർ മരിച്ചു. പ്രയാഗ് രാജിൽ നിന്നും ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്ന തീർഥാടക സംഘത്തിന്‍റെ വാഹനം ജബൽപൂരിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.

തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി വാൻ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാൻ പൂർണമായി തകർന്നു. വാനിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

നാഗ്പൂർ-പ്രയാഗ് രാജ് നാഷണൽ ഹൈവേയിൽ ചൊവ്വാഴ്ച രാവിലെ 8:30യോടെയായിരുന്നു അപകടം. മരിച്ചവർ എല്ലാവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ജില്ലാ കലക്റ്ററും ജബൽപൂർ പൊലീസ് സുപ്രണ്ടും സ്ഥലത്തെത്തിയിട്ടുണ്ട്.

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയിലെ പരുക്ക് ഗുരുതരം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്: വിചാരണ തുടരാൻ സുപ്രീംകോടതി നിർദേശം