അഭിജീത് ദിപ്കെ

 

File

India

അഭിജീത് ദിപ്കെയ്ക്ക് ശാരീരികാസ്വാസ്ഥ്യം

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള അഭിജീത്തിന്‍റെ വസതിയിൽ വച്ച് ശനിയാഴ്ച രാവിലെ 11.45നായിരുന്നു സംഭവം

Sarath Nath MS

ഛത്രപതി സംഭാജിനഗർ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ശാരീരികാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹം ഛർദ്ദിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള അഭിജീത്തിന്‍റെ വസതിയിൽ വച്ച് ശനിയാഴ്ച രാവിലെ 11.45നായിരുന്നു സംഭവം.

വീടിന്‍റെ പാർക്കിങ് ഏരിയയിൽ കാത്തുനിന്നിരുന്ന മാധ്യമ സംഘത്തെ കാണാനെത്തിയപ്പോഴാണ് അഭിജീത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് വീടിന്‍റെ പിൻഭാഗത്തേക്ക് പോയ അദ്ദേഹം ഛർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ അദ്ദേഹം വീട്ടിനകത്തേക്ക് മടങ്ങി. സംഭവം സ്ഥിരീകരിച്ച അഭിജീത്തിന്‍റെ പിതാവ് ഭഗവാൻ ദിപ്‌കെ, മകനെ പരിശോധിക്കുന്നതിനായി ഡോക്റ്റർമാരെ വിളിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

കഴിഞ്ഞ ജൂലൈ 25ന് ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെ തനിക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചതായി അഭിജീത് ദിപ്കെ വെളിപ്പെടുത്തിയിരുന്നു.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ