വനസംരക്ഷണത്തിന് നൽകിയ 13.86 കോടി രൂപ കൊണ്ട് വാങ്ങിക്കൂട്ടിയത് ലാപ്ടോപ്പും ഫ്രിഡ്ജും ഐഫോണുകളും: സിഎജി റിപ്പോർട്ട് 
India

വനസംരക്ഷണത്തിന് നൽകിയ 13.86 കോടി രൂപ കൊണ്ട് വാങ്ങിക്കൂട്ടിയത് ലാപ്ടോപ്പും ഫ്രിഡ്ജും ഐഫോണുകളും: സിഎജി റിപ്പോർട്ട്

2021-22 സാമ്പത്തിക വർഷത്തെ സിഎജി റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

നീതു ചന്ദ്രൻ

ഡെറാഡൂൺ: വനവത്കരണത്തിനായി അനുവദിച്ച 13.86 കോടി രൂപ കൊണ്ട് ഉത്തരാഖണ്ഡ് വനംവകുപ്പ് ഐഫോണുകളും ലാപ്ടോപ്പുകളും വാങ്ങിക്കൂട്ടിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്.

സിഎജി നടത്തിയ ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2021-22 സാമ്പത്തിക വർഷത്തെ സിഎജി റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വനവത്കരണത്തിനായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ലാപ്ടോപ്പുകൾ, ഫ്രിഡ്ജുകൾ, ഐഫോണുകൾ , കൂളറുകൾ എന്നിവ വാങ്ങി. അതിനു പുറമേ കെട്ടിടങ്ങളുടെ നവീകരണത്തിലും ഇതേ ഫണ്ടിൽ നിന്നു തന്നെ ചെലവഴിച്ചുവെന്നും വ്യക്തമായിട്ടുണ്ട്.

ചാലക്കുടി സ്വദേശി ഇ.ഡി. പ്രസാദ് ശബരിമല മേൽശാന്തി; മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

കോട്ടയത്ത് രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു

ജലനിരപ്പ് 138.25 അടി; മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു

മോഷണശ്രമത്തിനിടെ തീകൊളുത്തി; ചികിത്സയിലായിരുന്ന വീട്ടുടമ മരിച്ചു

ആർഎസ്എസ് പ്രവർത്തകൻ അനന്തുവിന്‍റെ ആത്മഹത‍്യ; നിതീഷ് മുരളീധരനെതിരേ കേസ്