ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു, 3 പൊലീസുകാർക്ക് വീരമൃത്യു

 
India

ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു, 3 പൊലീസുകാർക്ക് വീരമൃത്യു

വെടിവയ്പ്പിനിടെ ഒരു ഓഫിസർ അടക്കം 7 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ജമ്മു: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ തുടരുന്നു. വെള്ളിയാഴ്ച രാവിലെ പുനരാരംഭിച്ച പരിശോധനയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. മൂന്നു പൊലീസുകാർ വീരമൃത്യു വരിച്ചു. പരസ്പരമുള്ള വെടിവയ്പ്പിനിടെ ഒരു ഓഫിസർ അടക്കം 7 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പരിശോധന തുടരുകയാണ്.

പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്ഷെ ഇ മൊഹമ്മദ്(ജെഇഎം) ഭീകരരുടെ സാനിധ്യം ജഘോലെ ഗ്രാമത്തിൽ ഉറപ്പായതിനെത്തുടർന്നാണ് സൈന്യം മറ്റു ഫോഴ്സുകളുടെ സഹായത്തോടെ സംയുക്തമായി തെരച്ചിൽ ആരംഭിച്ചത്.

പൊലീസ്, എൻഎസ്ജി, ബിഎസ്എഫ്, സിആർപിഎഫ് എന്നിവരും ഓപ്പറേഷനിൽ പങ്കാളികളാണ്.

സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു

''നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ''; കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി

പാതി വില തട്ടിപ്പ് കേസ്; അന്വേഷണ സംഘത്തെ പിരിച്ചു വിട്ട നടപടിയിൽ ആ‍ശങ്ക പ്രകടിപ്പിച്ച് ഇരയായവർ

കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു, മർദിച്ചു; പൊലീസിനെതിരേ ആരോപണവുമായി എസ്എഫ്ഐ നേതാവ്