അഹമ്മദാബാദ് വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് 2 പേജുകളുള്ള പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്.
രാജ്യത്തെ നടുക്കിയ വിമാനാപകടം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോളാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് ബോക്സിൽ നിന്നടക്കം വീണ്ടെടുത്ത വിവരങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് പുറമേ, അമെരിക്കയുടെ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ്, യുകെ ഏജൻസി അടക്കമുള്ളവർ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു.