എഐ ഉച്ചകോടി പ്രതിഷേധം:

 
India

എഐ ഉച്ചകോടി പ്രതിഷേധം; ഡൽഹി പൊലീസ് 5,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

5000 പേജുകൾ അടങ്ങുന്ന കുറ്റപത്രത്തിൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷൻ ഉദ‍യ് ഭാനു ചിബ് അടക്കം 16 പേരെ പ്രതി ചേർത്തിട്ടുണ്ട്

Aswin AM

ന‍്യൂഡൽഹി: ഡൽഹിയിൽ വച്ചു നടന്ന എഐ ഉച്ചകോടിയിൽ ഷർട്ടൂരി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 5000 പേജുകൾ അടങ്ങുന്ന കുറ്റപത്രത്തിൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷൻ ഉദ‍യ് ഭാനു ചിബ് അടക്കം 16 പേരെ പ്രതി ചേർത്തിട്ടുണ്ട്.

ഒരു ഡസനിലേറെ തവണ യൂത്ത് കോൺഗ്രസ് ആസ്ഥാനത്ത് യോഗം ചേർന്നതായും വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായും 100ലധികം ടീഷർട്ടുകൾ പ്രിന്‍റ് ചെയ്തെന്നും കുറ്റപത്രത്തിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ മാസങ്ങൾ നീണ്ട ഗൂഢാലോചന നടന്നതായും കുറ്റപത്രത്തിൽ പറയുന്നു.

ക്രിമിനൽ ഗൂഢാലോചന, പൊതുപ്രവർത്തകനെ ബോധപൂർവം ഉപദ്രവിക്കൽ, ജോലി തടസപ്പെടുത്തൽ, നിയമലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി നേരത്തെ ഉദയ് ഭാനു ചിബിനെ അറസ്റ്റ് ചെയ്തിരുന്നു.

ബജറ്റ് പ്രകാരം വില കുറയുന്ന മദ്യം ഏതൊക്കെ?

കരാറിലൂടെ ഇറാന്‍റെ സമ്പൂർണ കീഴടങ്ങൽ : ട്രംപ്

യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് വിസ ഇളവ്

യുഎസുമായുള്ള ധാരണയോടു പൂർണ യോജിപ്പില്ലായിരുന്നു: മൊജ്തബ ഖമനേയി

"റോഡിൽ വാഹനങ്ങളെക്കാൾ‌ മുൻ​ഗണന കാൽനടയാത്രക്കാർക്ക്, പ്രത്യേക നിയമങ്ങൾ കൊണ്ടുവരണം"; സുപ്രീം കോടതി