എ‍യർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ വീണതല്ല; അപകട കാരണം ലഹരി? പൈലറ്റിന്‍റെ ഡ്രഗ് ടെസ്റ്റ് പോസ്റ്റീവ്

 

air india - file image

India

എ‍യർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ വീണതല്ല; അപകട കാരണം ലഹരി? പൈലറ്റിന്‍റെ ഡ്രഗ് ടെസ്റ്റ് പോസിറ്റിവ്

എയർ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല

Namitha Mohanan

ന്യൂഡൽഹി: എ‍യർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടതിന് കാരണം ആകാശച്ചുഴിയിൽ വീണതല്ലെന്ന് റിപ്പോർട്ട്. അപകടത്തിനു പിന്നാലെ നടത്തിയ പൈലറ്റിന്‍റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റിവായതോടെയാണ് ഇത്തരമൊരു സംശയം ഉയർന്നിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇക്കാര്യം എയർ ഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. രണ്ട് പൈലറ്റുമാരിൽ ഒരാളുടെ പരിശോധന ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നാണ് വിവരം. ഇനി ഒരാളുടെ ഫലം കൂടി പുറത്തുവരാനുണ്ട്. അപകടത്തിൽ ഡിജിസിഎ അന്വേഷണം നടത്തുന്നുണ്ട്.

തായ്‌ലാൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് 145 യാത്രക്കാരുമായി വന്ന എയർ ഇന്ത്യയുടെ വിമാനമാണ് 300 അടി താഴ്ചയിലേക്ക് വീണ് അപകടമുണ്ടായത്. വിമാനം ആകാശച്ചുഴിയിൽ വീണതായിരുന്നെന്നാണ് പുറത്തു വന്നിരുന്ന വിവരം. നിരവധി യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. എന്നാൽ, ആരുടെയും പരുക്ക് ഗുരുതരമായിരുന്നില്ല. ഒഡീശയ്ക്ക് സമീപമായിരുന്നു അപകടം.

മുട്ടിൽ മരംമുറി കേസ്; വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ

നീലക്കുറിഞ്ഞി കാണാനെത്തിയ വിദ്യാർഥികളെ തേനീച്ച കുത്തി; കാട്ടിനുള്ളിൽ കുടുങ്ങിയ സംഘത്തെ മണിക്കൂറുകൾക്ക് ശേഷം രക്ഷ‍ിച്ചു

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

ബാങ്ക് സമരം പിൻവലിച്ചു; സേവനങ്ങൾ സാധാരണ നിലയിൽ

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ