അഹമ്മദാബാദ് വിമാനാപകടത്തിനു ശേഷം 112 ഓളം പൈലറ്റുമാർ കൂട്ട അവധിയിൽ: വ്യോമയാനമന്ത്രി

 

file image

India

അഹമ്മദാബാദ് വിമാനാപകടത്തിനു ശേഷം 112 ഓളം പൈലറ്റുമാർ കൂട്ട അവധിയിൽ: വ്യോമയാനമന്ത്രി

അപകടം നടന്ന് 4 ദിവസത്തിന് ശേഷം 51 കമാൻഡർമാരും 61 ഫ്ലൈറ്റ് ഓഫിസർമാരുമാണ് അവധിക്ക് അപേക്ഷിച്ചത്.

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിനു ശേഷം എയർ ഇന്ത്യയിലെ പൈലറ്റുമാർ കൂട്ട അവധിയിൽ പോയതായി റിപ്പോര്‍ട്ട്. 112 പൈലറ്റുമാരാണ് മെഡിക്കൽ ലീവ് എടുത്ത് അവധിയിൽ പോയതെന്ന് വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ ലോക്‌സഭയെ അറിയിച്ചു. ലോക്‌സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

അപകടം നടന്ന് 4 ദിവസത്തിന് ശേഷം 51 കമാൻഡർമാരും 61 ഫ്ലൈറ്റ് ഓഫീസർമാരുമാണ് അവധിക്ക് അപേക്ഷിച്ചത്. വിമാന ജീവനക്കാർക്കും എയർ ട്രാഫിക് കൺട്രോളർമാർക്കും പരിശീലനം നൽകാനും മാനസികാരോഗ്യം വിലയിരുത്തുന്നതിനും ഉറപ്പാക്കുന്നതിനും വിമാനക്കമ്പനികൾക്ക് 2023 ഫെബ്രുവരിയിൽ നോട്ടീസ് നൽകിയിരുന്നതായും വ്യോമയാനസഹമന്ത്രി അറിയിച്ചു.

കൂടാതെ ഏത് പ്രശ്‌നത്തെയും തിരിച്ചറിയുന്നതിലും നേരിടുന്നതിലും ഫ്ലൈറ്റ് ക്രൂ / എടിസിഒമാരെ (എയർ ട്രാഫിക് കൺട്രോൾ ഓഫീസർമാർ) സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പിയർ സപ്പോർട്ട് ഗ്രൂപ്പുകൾ രൂപീകരിക്കാനും നിർദേശിച്ചതായി വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ അറിയിച്ചു.

മേയ് 22നായിരുന്നു സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനിടെ തകർന്നത്. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽത്തന്നെ എൻജിനുകളിലേക്കുള്ള ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരായിരുന്നു അന്ന് വിമാനത്തിലുണ്ടായിരുന്നത്. എന്നാൽ ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്.

വിസി നിയമനം; കേസുകൾക്ക് ചെലവായ തുക നൽകണമെന്നാവശ‍്യപ്പെട്ട് ഗവർണർ സർവകലാശാലകൾക്ക് കത്തയച്ചു

തിരുവനന്തപുരം എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ചു

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ഉപകരണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു