ഗുജറാത്ത് വിമാനാപകടം; ഫ്ലൈറ്റ് നമ്പർ മാറ്റാനൊരുങ്ങി എയർ ഇന്ത‍്യ

 
India

ഗുജറാത്ത് വിമാനാപകടം; ഫ്ലൈറ്റ് നമ്പർ മാറ്റാനൊരുങ്ങി എയർ ഇന്ത‍്യ

എഐ 171 എന്ന വിമാന നമ്പറാണ് എ‍യർ ഇന്ത‍്യ ഒഴിവാക്കാനൊരുങ്ങുന്നത്

ന‍്യൂഡൽഹി: 260ലധികം പേർക്ക് ജീവൻ നഷ്ടമായ ഗുജറാത്ത് വിമാന ദുരന്തത്തിനു പിന്നാലെ വിമാനത്തിന്‍റെ നമ്പർ മാറ്റാനൊരുങ്ങി എയർ ഇന്ത‍്യ. എഐ 171 എന്ന വിമാന നമ്പറാണ് എ‍യർ ഇന്ത‍്യ ഒഴിവാക്കാനൊരുങ്ങുന്നത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് സർവീസ് നടത്തുന്ന വിമാനത്തിന് ഇനി മുതൽ എഐ 159 എന്ന നമ്പറും ലണ്ടനിൽ നിന്നും തിരിച്ചുവരുന്ന വിമാനത്തിന് എഐ 160 എന്ന നമ്പറുമായിരിക്കും.

വിമാനങ്ങളുടെ നമ്പർ മാറ്റം ഉടനെ നിലവിൽ വരുമെന്നാണ് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വിമാന നമ്പർ മാറ്റുന്നതിലൂടെ ദുരന്തത്തിന്‍റെ ഓർമകൾ യാത്രക്കാരുടെ മനസിൽ നിന്നും മാറ്റാൻ സഹായിക്കുമെന്നാണ് വ‍്യോമ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്.

ജൂൺ 12നായിരുന്നു ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നു വീണത്. 242 പേരുണ്ടായ വിമാനത്തിൽ ബ്രിട്ടിഷ് പൗരനായ വിശ്വാസ് കുമാർ രമേഷ് ഒഴികെയുള്ള മുഴുവൻ യാത്രക്കാരും ക്രൂ അംഗങ്ങളും മരിക്കുകയായിരുന്നു.

അരീക്കോട് മാലിന‍്യ സംസ്കരണ യൂണിറ്റ് അപകടം; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചിയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുനെൽവേലി ദുരഭിമാനക്കൊല; അന്വേഷണം സിബി-സിഐഡിക്ക് വിട്ടു

ഹെഡിനെ പിന്തള്ളി; ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി യുവ ഇന്ത‍്യൻ താരം

സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും