സി. ജോസഫ് വിജയ്

 

file image

India

എല്ലാ എംഎൽഎമാർക്കും സർക്കാർ വക കാർ; തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനവുമായി വിജയ്

നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വമ്പൻ പ്രഖ്യാപനം

Namitha Mohanan

ചെന്നൈ: എംഎൽഎമാർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. എല്ലാ എംഎൽഎമാർക്കും സർക്കാർ വക കാർ നൽകുമെന്ന് വിജയ് അറിയിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വമ്പൻ പ്രഖ്യാപനം.

ആകെ 234 എംഎൽഎമാരാണ് തമിഴ്നാട് നിയമസഭയിലുള്ളത്. ഇവർക്ക് ഒരു ലക്ഷം രൂപയിൽ അധികം ശമ്പളം ഉണ്ട്. മാസം 75,000 രൂപ വാഹന അലവൻസും നൽകുന്നുണ്ട്, ഡ്രൈവരുടെ ശമ്പളവും ഇതിൽ നിന്ന് നൽകണം. എംഎൽഎമാരുടെ പിഎക്ക് 25,000 രൂപയാണ് ശമ്പളം അനുവദിച്ചിരിക്കുന്നത്.

വിസികെ എംഎൽഎ ജ്യോതിമണിയുടെ അഭ്യർഥന മാനിച്ചാണ് പ്രഖ്യാപനമെന്ന് വിജയ് പറഞ്ഞു. വാഹനമില്ലാത്തതിനാൽ മണ്ഡലത്തിൽ എല്ലായിടത്തും എത്താനാവുന്നില്ലെന്നാണ് ജ്യോതിമണി പറഞ്ഞത്. പ്രഖ്യാപനത്തിന് പിന്നാലെ ടിവികെ എംഎൽഎ സിന്ധു പാട്ട് പാടി വിജയ്ക്ക് നന്ദി അറിയിച്ചു. ജ്യോതിമണി എംഎൽഎയും മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു

മുല്ലപെരിയാർ കേസിൽ സ്പെഷ്യൽ കൗൺസിലിനെ കേരളം നിയമിച്ചു

പാലാ നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ബുധനാഴ്ച

കോൽക്കത്ത‍യിൽ എസി പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു; 9 മരണം, നിരവധി പേർക്ക് പരുക്ക്

പുനെയിൽ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

"പാറ്റകളല്ലാത്തവർ ഉറക്കേ പറയൂ.., പ്രതികരിക്കാതെ വിദ്യാർഥികൾ"; മോഹനൻ കുന്നുമ്മലിനെതിരേ വിമർശനം