India

തുടർച്ചയായ മൂന്നാം ദിവസവും അമർനാഥ് തീർഥയാത്ര മുടങ്ങി

ആറായിരത്തിലധികം പേരാണ് റോഡ് തകർന്നതിനെത്തുടർന്ന് ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാംപിൽ കുടുങ്ങിയിരിക്കുന്നത്.

ജമ്മു: ജമ്മു- ശ്രീനഗർ ദേശീയപാത‍ തകർന്നതിനെത്തുടർന്ന് തുടർച്ചയായ മൂന്നാം ദിവസവും അമർനാഥ് തീർഥയാത്ര മുടങ്ങി. റംബാനിലാണ് റോഡ് തകർന്നിരിക്കുന്നത്. ആറായിരത്തിലധികം തീർഥാടകരാണ് റോഡ് തകർന്നതിനെത്തുടർന്ന് ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാംപിൽ കുടുങ്ങിയിരിക്കുന്നത്.

അയ്യായിരത്തോളം പേർ ചന്ദേർകോട്ട് ബേസ് ക്യാംപിലും തുടരുകയാണ്. രണ്ടു ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയാണ് ദേശീയപാതയെ താറുമാറാക്കിയത്. പാന്ത്യാൽ, സെരി എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന പാതയിൽ അറ്റകുറ്റപ്പണികൾ തുടരുകയാണ്.

പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ഉടൻ തന്നെ അമർനാഥ് തീർഥാടകർക്കും യാത്ര തുടരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി

ഫൈറ്റർ വിമാനം കൊണ്ടുപോകാന്‍ ബ്രിട്ടിഷ് സംഘമെത്തി

പീഡനത്തിനിരയായവരുടെ മൃതദേഹങ്ങൾ കത്തിച്ച് കുഴിച്ചുമൂടിയെന്ന് മുൻ ക്ഷേത്ര ജീവനക്കാരൻ

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചലിലും പുനെയിലും റെഡ് അലർട്ട്

ഇരട്ടക്കൊല നടത്തിയെന്ന 54 കാരന്‍റെ വെളിപ്പെടുത്തൽ; അന്വേഷണത്തിന് പ്രത്യേക സംഘം