കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  
India

''മോദിജിക്ക് 75 വയസാകുന്നതിൽ സന്തോഷിക്കേണ്ട, അദ്ദേഹം കാലാവധി പൂർത്തിയാക്കും'', കെജ്‌രിവാളിനോട് അമിത് ഷാ

മോദിജിക്ക് 75 വയസ് തികയുന്നതിൽ സന്തോഷിക്കേണ്ട കാര്യമില്ലെന്ന് ഞാൻ അരവിന്ദ് കെജ്‌രിവാളിനോടും ഇന്ത്യ സഖ്യത്തോടും പറയുന്നു

ഹൈദരാബാദ്: മൂന്നാം തവണ നരേന്ദ്ര മോദി പ്രധാനമന്ത്രിയായാലും 75 വയസാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ കെജ്‌രിവാളിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി മൂന്നാം തവണയും കലാവധി പൂർത്തിയാക്കുമെന്ന് തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.

മോദിജിക്ക് 75 വയസ് തികയുന്നതിൽ സന്തോഷിക്കേണ്ട കാര്യമില്ലെന്ന് ഞാൻ അരവിന്ദ് കെജ്‌രിവാളിനോടും ഇന്ത്യ സഖ്യത്തോടും പറയുന്നു. മോദിജിക്ക് പ്രധാനമന്ത്രിയാവാൻ കഴിയില്ലെന്ന് ബിജെപിയുടെ ഭരണഘടനയിൽ എഴുതിയിട്ടില്ല. അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാവുകയും ഭരണം പൂർത്തിയാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല: മന്ത്രി വി. ശിവന്‍കുട്ടി

കാല് കഴുകിപ്പിക്കൽ നീചമായ നടപടി: മന്ത്രി വി. ശിവൻകുട്ടി