എ.ആർ. റഹ്മാൻ
ചെന്നൈ: സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു. റംസാൻ വ്രതമെടുത്തപ്പോഴുണ്ടായ നിർജലീകരണമാണ് അസ്വസ്ഥതകൾക്ക് കാരണമെന്നാണ് വിവരം.
ഞായറാഴ്ച രാവിലെയോടെയാണ് നെഞ്ചുവേദനയെ തുടർന്ന് എ.ആർ. റഹ്മാനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇസിജി, എക്കോ കാർഡിയോഗ്രാം അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു.