ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം
ജമ്മു കശ്മീർ: ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർക്ക് വീരമൃത്യു. 13 സൈനികർക്ക് പരുക്കേറ്റു. ദോഡ ജില്ലയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്.
17 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.
9 പേർക്ക് സാരമായി പരുക്കേറ്റു. നാലുപേർക്ക് ചെറിയ പരുക്കുകളേയുള്ളൂ. പരുക്കേറ്റ സൈനികരെ ഉധംപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം