ജമ്മുവിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 സൈനികർ മരിച്ചു
ജമ്മു: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 സൈനികർ മരിച്ചു. അമിത് കുമാർ, സുജീത് കുമാർ, മൻ ബഹദൂർ എന്നിവരാണ് മരിച്ചത്. റംബാൻ ജില്ലയിലെ 700 അടി ആഴമുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാതയിലേക്ക് പോയിക്കൊണ്ടിരുന്ന ട്രക്ക് ബാറ്ററി ചാഷ്മയോട് അടുത്തു വച്ചാണ് അപകടത്തിൽ പെട്ടത്.
സൈന്യം, പൊലീസ്, എസ്ഡിആർഎഫ് എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സൈനികരെ ജീവനോടെ രക്ഷിക്കാനായില്ല.