India

അറസ്റ്റിലായി മണിക്കൂറുകൾ മാത്രം; ആശ്വാസ വാക്കുകളുമായി കെജ്‌രിവാളും കുടുംബവും സഞ്ജയ് സിങിന്‍റെ വീട്ടിൽ

ഔദ്യോഗിക വസതിയിലെ മണിക്കൂറുകൾ നീണ്ട റെയ്ഡിന് ശേഷമാണ് ഇഡി വൈകിട്ടോടെ എംപി സഞ്ജയ് സിങിനെ അറസ്റ്റ് ചെയ്തത്

ന്യൂഡൽഹി: ഡൽഹി മദ്യ നയ കേസിൽ അറസ്റ്റിലായ എഎപി നേതാവ് സഞ്ജയ് സിങിന്‍റെ വീട് സംന്ദർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കുടുംബത്തിനൊപ്പമാണ് കെജ്രിവാൾ എംപിയുടെ വീട്ടിലെത്തിയത്.

മോദി അടിമുടി അഴിമതിക്കാരനാണെന്ന് കെജ്രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. മോദി സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും ആയിരക്കണക്കിന് പരിശോധനകൾ നടത്തിയിട്ടും ഒരുരൂപപോലും കണ്ടെത്തിയില്ലെന്നും കെജ്രിവാൾ പറഞ്ഞു.

ഔദ്യോഗിക വസതിയിലെ മണിക്കൂറുകൾ നീണ്ട റെയ്ഡിന് ശേഷമാണ് ഇഡി വൈകിട്ടോടെ എംപി സഞ്ജയ് സിങിനെ അറസ്റ്റ് ചെയ്തത്. പാർട്ടി പ്രവർത്തകരുടെ വലിയ പ്രതിഷേധങ്ങൾക്കിടെയായിരുന്നു അറസ്റ്റ്. ഇതോടെ അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്ത എ എ പി നേതാവായിരിക്കുകയാണ് സഞ്ജയ് സിങ്.

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ

ഓണത്തിരക്ക്: മലയാളികൾക്കു വേണ്ടി കർണാടകയുടെ പ്രത്യേക ബസുകൾ

ധർമസ്ഥല ആരോപണം: എൻജിഒകൾക്കെതിരേ ഇഡി അന്വേഷണം

കെ-ഫോൺ മാതൃക പിന്തുടരാൻ തമിഴ് നാട്