അസദുദ്ദീൻ ഒവൈസി
മുംബൈ: ആർഎസ്‌സിനെതിരേ വിമർശനവുമായി ഓൾ ഇന്ത‍്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ( എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി. ഇന്ത‍്യയുടെ സ്വാതന്ത്ര‍്യ സമരത്തിൽ ആർഎസ്എസിന്‍റെ പങ്കെന്താണെന്ന് ചോദിച്ച ഒവൈസി ആർഎസ്എസ് സ്ഥാപകൻ കെ.ബി. ഹെഡ്‌ഗേവാറിനെ ജയിലിലടച്ചത് ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാടിയതിനല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിന്‍റെ പേരിലാണെന്നും കൂട്ടിച്ചേർത്തു.
ജനുവരി 15ന് ആരംഭിക്കാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു ഒവൈസി.
അതേസമയം, ബംഗ്ലാദേശ് കുടിയേറ്റ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ഈ മേഖലയിൽ ബംഗ്ലാദേശ് പൗരന്മാരുടെ സാന്നിധ‍്യം ഇല്ലെന്നും അങ്ങനെയുള്ളവരെ ഇവിടെ കണ്ടെത്തിയാൽ അത് മോദി സർക്കാരിന്‍റെ പരാജയത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും ഒവൈസി പറഞ്ഞു.