India

ബലാത്സംഗക്കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

മറ്റൊരു ബലാത്സംഗക്കേസില്‍ ജോദ്പൂരില്‍ ജയിലില്‍ കഴിയുകയാണ് എണ്‍പത്തിരണ്ടുകാരനായ ആശാറാം ബാപ്പു

ബലാത്സംഗക്കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്. ഗുജറാത്ത് ഗാന്ധിനഗര്‍ കോടതിയാണു ശിക്ഷ വിധിച്ചത്. ഇരയ്ക്ക് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിയിലുണ്ട്. കേസില്‍ ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. മറ്റൊരു ബലാത്സംഗക്കേസില്‍ ജോദ്പൂരില്‍ ജയിലില്‍ കഴിയുകയാണ് എണ്‍പത്തിരണ്ടുകാരനായ ആശാറാം ബാപ്പു.

2013ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 2001 മുതല്‍ 2006 വരെ അഹമ്മദാബാദിലെ ആശ്രമത്തില്‍ കഴിയുന്ന സമയത്ത് സൂറത്ത് സ്വദേശിനിയെ ആശാറാം ബാപ്പു പലവട്ടം ബലാത്സംഗം ചെയ്തു എന്നതാണ് കേസ്. 

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്