.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

അശ്വിനി വൈഷ്ണവ്

 
India

കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ ശബരിപാത ഉറപ്പായും വരുമെന്ന് അശ്വിനി വൈഷ്ണവ്

സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കാത്തതാണ് പ്രധാന തടസമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Jisha P.O.

ന്യൂഡൽഹി: സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കാത്തതാണ് പ്രധാന തടസമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി-ശബരിമല റെയിൽവേ പാതയ്ക്കായി സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചത് കേന്ദ്രത്തിന്‍റെ നിരന്തരമായ ഇടപെടലിനെ തുടർന്നാണെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷവും ഭൂമിയേറ്റെടുക്കൽ തടസമില്ലാതെ തുടരുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.

എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുകയാണെങ്കിൽ ഈ പദ്ധതി പൂർത്തികരിക്കുമെന്ന് ഉറപ്പാക്കുമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്, ഹാരീസ് ബീരാൻ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു റെയിൽവേ മന്ത്രി. റെയിൽവേ പദ്ധതികൾക്ക് ആവശ്യമായ ഭൂമിയുടെ 14 ശതമാനം മാത്രമാണ് ഇത് വരെ ലഭ്യമായിട്ടുള്ളതെന്നും ഭൂമി ഏറ്റെടുക്കൽ പ്രക്രിയ വേഗത്തിലാക്കാൻ എംപിമാരും സംസ്ഥാന സർക്കാരും സഹകരിക്കണമെന്നും അശ്വിനി വൈഷ്ണവ് അഭ്യർത്ഥിച്ചു. ഇ.ശ്രീധരൻ ഹൈ സ്പീഡ് റെയിൽവേ പ്രോജക്റ്റിനായി ഓഫീസ് തുറന്നതിനെ മന്ത്രി സ്വാഗതം ചെയ്തു.

ഈ ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിനായി 3.795 കോടി രൂപ എന്ന റെക്കോർഡ് തുക അനുവദിച്ചിട്ടുണ്ട്. ഇത് കോൺഗ്രസ് ഭരണകാലത്ത് നൽകിയിരുന്ന തുക‍യുടെ പത്തിരട്ടിയാണെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ റെയിൽവേ പാതകളുടെ ശേഷി ഇരട്ടിയായി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് കേന്ദ്രസർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്നും റെയിൽവേമന്ത്രി പറഞ്ഞു. മംഗളുരൂ-ഷൊർണ്ണൂർ മൂന്നും നാലും പാതകൾക്കായി ഡിപിആർ തയ്യാറാക്കുന്നു. സർവെ പൂർത്തിയായി. ഷൊർ‌ണൂർ-കോയമ്പത്തൂർ-എറണാകുളം-ഫീൽഡ് സർവേ പൂർത്തിയായി.ഡിപിആർ തയ്യാറാക്കുന്ന ജോലി അവസാനഘട്ടത്തിലാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. എറണാകുളം -കായംകുളം മൂന്നാംവരി പാതയുടെ ട്രാഫിക് സർവെ പൂർത്തിയായി. ഫീൽഡ് സർവെ നടക്കുന്നു. കായംകുളം തിരുവനന്തപുരം മൂന്നാംവരി പാതയുടെ സർവെ കഴിഞ്ഞ് അലൈൻമെന്‍റ് നിശ്ചയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു