മധ്യപ്രദേശിലെ ഭോജശാല ക്ഷേത്രവും കമാൽ മൗല മോസ്കും. 
India

ഗ്യാൻവാപിക്കു പിന്നാലെ മധ്യപ്രദേശിലെ ഭോജശാലയിലും എഎസ്ഐ സർവേ

പുരാതനമായ കെട്ടിടത്തിൽ കഴിഞ്ഞ വർഷം വാഗ്‌ദേവിയുടെ വിഗ്രഹം ഹിന്ദുത്വവാദികൾ കൊണ്ടുവച്ചത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു

VK SANJU

ധർ: മധ്യപ്രദേശിലെ ധർ ജില്ലയിൽ ഭോജശാല ക്ഷേത്രവും കമാൽ മൗല മോസ്കും ഉൾപ്പെടുന്ന വളപ്പിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എഎസ്ഐ) മധ്യപ്രദേശ് ഹൈക്കോടതി അനുമതി നൽകി.

വാഗ്‌ദേവിയുടെ ക്ഷേത്രമായാണ് ഹിന്ദു വിശ്വാസികൾ ഭോജശാലയെ കണക്കാക്കുന്നത്. മുസ്‌ലിംകൾക്ക് ഇത് കമാൽ മൗല മോസ്കാണ്. വെള്ളിയാഴ്ചകളിൽ വരുന്ന വിശേഷദിവസങ്ങളിൽ ഇവിടെ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തവണ വെള്ളിയാഴ്ചയാണ് വസന്തപൗർണമി. ഈ ദിവസം മുസ്‌ലിംകൾ നിസ്കരിക്കാനും ഹിന്ദുക്കൾ ആരാധിക്കാനും എത്തുന്നത് ഒരേ സമയത്താകും.

പുരാതനമായ കെട്ടിടത്തിൽ കഴിഞ്ഞ വർഷം വാഗ്‌ദേവിയുടെ വിഗ്രഹം ഹിന്ദുത്വവാദികൾ കൊണ്ടുവച്ചത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതെത്തുടർന്ന് കനത്ത സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തുകയും, പൊലീസ് തന്നെ വിഗ്രഹം എടുത്തുമാറ്റുകയും ചെയ്തിരുന്നു.

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്

ലേഡീസ് കോച്ചില്‍ കയറിയ 50 കാരന്‍ 18 കാരിയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു