ഏറെക്കാലം കാത്തിരുന്ന 'സ്വാതന്ത്ര്യം'; ഒടുവിൽ 40 ലിറ്റർ പാലിൽ കുളിച്ച് ആഘോഷമാക്കി യുവാവ്!!

 
India

ഏറെക്കാലം കാത്തിരുന്ന 'സ്വാതന്ത്ര്യം'; ഒടുവിൽ 40 ലിറ്റർ പാലിൽ കുളിച്ച് ആഘോഷമാക്കി യുവാവ്!! | Video

പ്രചരിക്കുന്ന വീഡിയയോയിൽ "ഞാൻ ഇന്ന് മുതൽ സ്വതന്ത്രൻ" എന്ന് പറയുന്നതും കേൾക്കാം.

ഏറെക്കാലമായി കാത്തിരുന്ന “സ്വാതന്ത്ര്യം” ഒടുവിൽ കിട്ടിയതോടെ, അസമിലെ അലി അത് പറ്റിയ രീതിയിൽ തന്നെ ലോകത്തെ അറിയിച്ചു. തന്‍റെ ഭാര്യയിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞതിനു ശേഷം 40 ലിറ്റർ പാലിൽ കുളിച്ചുകൊണ്ടാണ് ആഘോഷമാക്കിയത്.

സംഭവത്തിന്‍റെ വീഡിയോ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാണ്. ലോവർ അസമിലെ നൽബാരി സ്വദേശിയായ മണിക് അലി എന്നയാളാണ് ഈ വേറിട്ട രീതിയിൽ വിവാഹമോചനം ആഘോഷമാക്കിയത്. പ്രചരിക്കുന്ന വീഡിയയോയിൽ "ഞാൻ ഇന്ന് മുതൽ സ്വതന്ത്രൻ" എന്ന് പറയുന്നതും കേൾക്കാം.

റിപ്പോർട്ടുകൾ പ്രകാരം അലിയുടെ മുൻ ഭാര്യ കാമുകനോടൊപ്പം പലതവണകളായി ഓളിച്ചോടിയിരുന്നു. "കുടുംബത്തിന്‍റെ സമാധനമുണ്ടാവുന്നതിനും മകൾക്കുവേണ്ടിയും ഞാന്‍ ഇത്രനാൾ ഒന്നും പറയാതെ ഇരുന്നു. ഇന്നലെ എന്‍റെ അഭിഭാഷകൻ എന്നെ വിളിച്ച് വിവാഹമോചനം അന്തിമമായതായി അറിയിച്ചു. അതിനാൽ ഈ സ്വാതന്ത്ര്യം ആഘോഷിക്കാൻ പാലിൽ കുളിക്കുന്നു," - അദ്ദേഹം പറയുന്നു. അതേസമയം, അലിയുടെ മകൾ മുൻ ഭാര്യയോടൊപ്പം പോയി എന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ ആളുകൾ പല രീതിയിൽ പ്രതികരിച്ചു. “നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങൾ”, "ജീവിതത്തിലെ പ്രശ്നങ്ങൾ അവശേഷിച്ചതിന് ശേഷം അവൻ സ്വർഗം പ്രവേശിക്കാൻ അടുത്തിരിക്കുന്നു", "ഇവന്‍ സന്തോഷവാനെന്നതിൽ എനിക്കും സന്തോഷമുണ്ട്, പക്ഷേ എന്തിനാണ് പാൽ പാഴാക്കുന്നത്,” എന്നെല്ലാം ആളുകൾ എഴുതി.

ബെല്ലിന്‍റെ നിയന്ത്രണം ബസ് കണ്ടക്റ്റർക്ക്, വ്യക്തിപരമായ വിഷയങ്ങളിൽ ഇടപെടില്ല: ഗണേഷ് കുമാർ

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌