രേഖ ഗുപ്ത, ഡൽഹി മുഖ്യമന്ത്രി

 
India

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം; പ്രതി പിടിയിൽ

ആക്രമണത്തിൽ പരുക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി.

Megha Ramesh Chandran

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടത്തിയ ജനസമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പരാതിക്കാരനെന്ന വ്യാജേനയെത്തിയ 35 വയസുകാരൻ ഭാരമേറിയ വസ്തു ഉപയോഗിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു.

തലയ്ക്കു പരുക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

നേപ്പാളിൽ വൻ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, എട്ട് പേർ മരിച്ചു

മോദിക്ക് 289%, രാഹുൽ ഗാന്ധിക്ക് 180%; ജെൻ സി പ്രതിഷേധത്തിന് പിന്നാലെ കുതിച്ചുയർന്ന് മോദിയുടെയും രാഹുലിന്‍റെയും ഇൻസ്റ്റഗ്രാം എൻഗേജ്‌മെന്‍റ്

2047 വരെ കാത്തിരിക്കൂ, എല്ലാം ശരിയാകും; ഗുരുഗ്രാമിലെ വെള്ളക്കെട്ടിൽ ബിജെപി എംപിയുടെ പ്രതികരണം

സെപ്റ്റംബർ 5ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ പ്രഖ‍്യാപിച്ച് ഐസ

'അത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കാൻ നിങ്ങൾ അവരെ പരിശീലിപ്പിക്കുന്നു'; ഇന്ത‍്യൻ താരങ്ങളുടെ വാക്കുതർക്കങ്ങളിൽ സഞ്ജയ് മഞ്ജരേക്കർ