അയോധ്യ ക്ഷേത്രക്കൊള്ള; ചമ്പത് റായ്‌യുടെ രാജി സ്വീകരിച്ചു

 
India

അയോധ്യ ക്ഷേത്രക്കൊള്ള; ചമ്പത് റായ്‌യുടെ രാജി സ്വീകരിച്ചു

ചമ്പത് റായും അനിൽ മിശ്രയും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

MV Desk

ന്യൂഡൽഹി: അയോധ്യ ക്ഷേത്ര കൊള്ളക്കേസിൽ ജനറൽ സെക്രട്ടറി ചമ്പത് റായുടെ രാജി സ്വീകരിച്ച് ശ്രീ രാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുടെ രാജിയും സ്വീകരിച്ചു. വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി രാമക്ഷേത്ര ട്രസ്റ്റ് തിങ്കളാഴ്ച നിർണായ യോഗം ചേർന്നിരുന്നു. ട്രസ്റ്റ് ചെയർമാൻ നിത്യ ഗോപാൽ ദാസ് ഉൾപ്പെടെ 9 സ്ഥിരാംഗങ്ങളും രാം ജന്മഭൂമി കോംപ്ലക്സിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.

ചമ്പത് റായും അനിൽ മിശ്രയും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. കേസിൽ എസ്ഐടി അന്വേഷണത്തിന്‍റെ പുരോഗതിയും യോഗം ചർച്ച ചെയ്തു. ചമ്പത് റായ്, അനിൽ മിശ്ര എന്നിവർ ഒഴിയുമ്പോൾ ആ പദവിയിലേക്ക് ആരെ നിയമിക്കണമെന്ന വിഷയത്തിലും ട്രസ്റ്റ് അംഗങ്ങൾ ചർച്ച നടത്തും.

ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവം ആഴത്തിൽ വേദനിപ്പിച്ചുവെന്ന് ട്രസ്റ്റ് ചെയർമാൻ പ്രതികരിച്ചിരുന്നു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ