ഗുസ്തി മത്സരത്തിൽ നിന്നും

 
India

മാധ‍്യമപ്രവർത്തകനൊപ്പം ഗുസ്തിപിടിച്ച് ബാബ രാംദേവ്; വിഡിയോ സോഷ‍്യൽ മീഡിയയിൽ വൈറൽ| Video

ഒരു മാധ‍്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിക്കിടെയാണ് രാംദേവ് ഗുസ്തി പിടിച്ചത്

Aswin AM

മാധ‍്യമപ്രവർത്തകനൊപ്പം ഗുസ്തിപിടിച്ച് യോഗ ഗുരു ബാബ രാംദേവ്. മധ‍്യപ്രദേശ് സ്വദേശിയായ ജയദീപ് കർണികിനൊപ്പം ഒരു മാധ‍്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിക്കിടെയാണ് രാംദേവ് ഗുസ്തിപിടിച്ചത്. നിലവിൽ ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ വൈറലാണ്.

മത്സരത്തിന്‍റെ ആരംഭത്തിൽ രാംദേവ് ജയദീപിനെ മലർത്തിയടിച്ചെങ്കിലും ശക്തമായി തിരിച്ചടിച്ച് ജയദീപ് മത്സരം തിരിച്ചുപിടിച്ചു. എതിരാളി ശക്തനാണെന്ന് മനസിലായതോടെ രാംദേവ് ചിരിച്ചുകൊണ്ട് എഴുന്നേൽക്കുകയും മത്സരം അവസാനിപ്പിക്കുകയും ചെയ്തു.

വിഡിയോ വൈറലായതിനു പിന്നാലെ സമൂഹമാധ‍്യമങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മാധ‍്യമശ്രദ്ധ നേടാൻ വേണ്ടി രാംദേവ് കണ്ടുപിടിച്ച വഴി അദ്ദേഹത്തിന് തന്നെ തിരിച്ചടിയായെന്നും ഈ അനുഭവം മാധ‍്യമപ്രവർത്തകൻ എന്നും ഓർത്തിരിക്കുമെന്നും ചിലർ കുറിച്ചു.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്