Bajrang Punia returned the Padma Shri 
India

പത്മശ്രീ തിരിച്ചു നല്‍കി ബജ്‌റംഗ് പൂനിയ

പ്രധാനമന്ത്രിക്ക് കത്തയച്ച് പുരസ്‌കാരം തിരിച്ചുനല്‍കുന്നതായി അറിയിച്ചതായും പൂനിയ

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റായി ബ്രിജ് ഭൂഷന്‍റെ അനുയായി സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കി ഗുസ്തി താരം ബജ്‌റംഗ് പൂനിയ.പ്രധാനമന്ത്രിക്ക് കത്തയച്ച് പുരസ്‌കാരം തിരിച്ചുനല്‍കുന്നതായി അറിയിച്ചതായും അദ്ദേഹം അറിയിച്ചു. ബ്രിജ് ഭൂഷണെയും അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളെയും ഗുസ്തി ഫെഡറേഷനില്‍ നിന്ന് മാറ്റുമെന്ന് കേന്ദ്രകായിക മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്നും പൂനിയ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാജ്യത്തിന്‍റെ അഭിമാന ഗുസ്തിതാരമായ സാക്ഷി മാലിക് വിരമിച്ചതിനു പിന്നാലെയാണ് ഇപ്പോൾ ബജ്‌റംഗ് പൂനിയയുടെ നടപടി. മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഷൂസ് ഊരി മേശപ്പുറത്ത് വച്ച് പൊട്ടിക്കരഞ്ഞുകൊണ്ടാണ് സാക്ഷി മാലിക് കരിയര്‍ അവസാനിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്. തനിക്ക് രാജ്യം നല്‍കിയ ആദരം തിരിച്ചുനല്‍കുന്നതായി പൂനിയ എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തും ഇതോടൊപ്പം പങ്കുവച്ചിരുന്നു.

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ

ഓണത്തിരക്ക്: മലയാളികൾക്കു വേണ്ടി കർണാടകയുടെ പ്രത്യേക ബസുകൾ

ധർമസ്ഥല ആരോപണം: എൻജിഒകൾക്കെതിരേ ഇഡി അന്വേഷണം

കെ-ഫോൺ മാതൃക പിന്തുടരാൻ തമിഴ് നാട്