ആനന്ദി ബെൻ പട്ടേൽ

 
India

ആദ്യം നല്ലൊരു അമ്മയാവൂ എന്നിട്ടാവാം ഐഎഎസ്; ഗവർണർ ആനന്ദി ബെൻ പട്ടേലിന്‍റെ പരാമർശം വിവാദത്തിൽ

കാൺപൂരിലെ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിലാണ് വിവാദ പരാമർശം ഉണ്ടായത്

Namitha Mohanan

ന്യൂഡൽഹി: വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ. ആദ്യം വൈദഗ്ധ്യമുള്ള അമ്മയാകണം. എന്നിട്ട് വേണം ഐഎഎസ് ഓഫിസറാകേണ്ടത്. എന്നായിരുന്നു ആനന്ദിയുടെ പ്രതികരണം. കാൺപൂരിലെ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിലാണ് വിവാദ പരാമർശം ഉണ്ടായത്.

ആദ്യം വൈദ​ഗ്ധ്യമുള്ള അമ്മയാകണം. എന്നിട്ട് ഐഎഎസ് ഓഫീസറാകാൻ ശ്രമിക്കണം. വീട്ടിൽ ഭക്ഷണം ഉണ്ടാക്കാനും, വീട്ടുകാരെ നന്നായി നോക്കാനും പഠിക്കണം. വിവാഹ ശേഷവും പഠിക്കണം. വിവാഹശേഷം പെൺകുട്ടികൾ പഠനം നിർത്തരുത്. സ്വന്തം അറിവും കഴിവും രാജ്യനിർമാണത്തിനായി ഉപയോഗിക്കണം എന്നും ആനന്ദി ബെൻ പട്ടേൽ പറഞ്ഞു.

ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമാണ് ആനന്ദി ബെൻ പട്ടേൽ. ​ഗവർണറുടെ പരാമർശം ഇതിനോടകം വലിയ വിവാദമായിക്കഴിഞ്ഞു.

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ

നവംബർ 30 വരെ നടപടി സ്വീകരിക്കരുത്; അഭിഷേക് ബാനർജിക്കെതിരായ ക്രമിനൽ കേസുകളിൽ പൊലീസിനോട് ഹൈക്കോടതി

ഓൺലൈൻ നോവൽ വായിച്ചാൽ പണം തരും; തട്ടിപ്പിൽ വീണത് നിരവധി പേർ, 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടു