15 കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി; പ്രായപൂര്‍ത്തിയാകാത്തവർ ഉൾപ്പടെ 5 പേർ അറസ്റ്റിൽ

 
India

15 കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി; പ്രായപൂര്‍ത്തിയാകാത്തവർ ഉൾപ്പടെ 5 പേർ അറസ്റ്റിൽ

ആറമത്തെ ആൾക്കായി തെരച്ചിൽ തുടരുന്നു

Ardra Gopakumar

ബംഗളൂരു: കര്‍ണാടക ബെളഗാവിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആവർത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യം പകർത്തിയ 5 പേർ അറസ്റ്റിൽ. അറസ്റ്റിലായവരില്‍ രണ്ടുപേർ പ്രായപൂര്‍ത്തിയാകാത്തവരാണ്. 2024 ഡിസംബർ മുതൽ 2025 ജനുവരി വരെ നടന്ന കുറ്റകൃത്യം അടുത്തിടെയാണ് പുറത്തുവന്നത്.

ഡിസംബർ മാസത്തിൽ 15 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി 6 പേർ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരിലൊരാൾ പെൺകുട്ടിയെ പീഡനദൃശ്യങ്ങൾ പകർത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജനുവരിയിൽ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ മാതാപിതാക്കൾ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധിക്കുകയും സംസാരിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങൾ പുറത്തുവരുന്നത്. പിന്നാലെ പെൺകുട്ടി മാതാപിതാക്കളുടെ പരാതിയിൽ രണ്ട് ദിവസം മുമ്പ് കേസെടുത്ത പൊലീസ് 5 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തായും ആറാമത്തെ ആളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം പുരോഗമിക്കകയാണെന്നും കമ്മീഷണർ ബോറസെ ഭൂഷൺ ഗുൽബറാവു പറഞ്ഞു. ബെലഗാവി നഗരത്തിൽ ഒരു മാസത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

മേയറാക്കാത്തതിന്‍റെ പ്രതിഷേധമോ? ബാലറ്റിന് പിന്നിൽ പേരെഴുതി ഒപ്പിടാൻ മറന്ന് ആർ. ശ്രീലേഖ, വോട്ട് അസാധുവായി

ജനനായകൻ യൂറോപ്പിൽ എത്താൻ വൈകും, വിജയ് ചിത്രത്തിന്‍റെ റിലീസ് മാറ്റി

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ, 31 വിദ്യാർഥികൾ ആശുപത്രിയിൽ

വിജയ്‌യുടെ ജനനായകൻ വെള്ളിയാഴ്ച എത്തിയേക്കില്ല‍? നിർമാതാക്കളുടെ ഹർജിയിൽ വിധി റിലീസ് ദിനത്തിൽ, ആശങ്കയിൽ ആരാധകർ