ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവച്ചു

 
India

ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവച്ചു; രാജി ഞെട്ടിച്ചെന്ന് മമത ബാനർജി

രാജിക്കത്തിൽ കാരണം വ്യക്തമാക്കിയിട്ടില്ല

Jisha P.O.

ന്യൂഡൽഹി: ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവച്ചു. മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്നശേഷമാണ് അപ്രതീക്ഷിത രാജി. രാജിക്കത്തിൽ കാരണം വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതൽ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന സി.വി. ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയാണ്.

റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ആനന്ദബോസ്. പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി നിരന്തരം പോരടിച്ച ശേഷമാണിപ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് സി.വി. ആനന്ദബോസ് നൽകുന്നത്. ഗവർണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞെന്ന് ആനന്ദബോസ് പ്രതികരിച്ചു.

നിലവിലെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍. എൻ. രവിയെ പുതിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കും. അതേസമയം, ഗവർണറെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിച്ചതാണെന്നും, രാജി ഞെട്ടിച്ചെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.

കേരളത്തിൽ യുഡിഎഫ് എന്ന് എക്സിറ്റ് പോൾ ഫലങ്ങൾ | Live Updates

കാർഷിക സർവകലാശാല വി സി ബി. അശോകിന് സസ്പെൻഷൻ

"പവർകട്ടില്ലാത്ത 10 വർഷമെന്ന വാദം തെറ്റ്, ഞാൻ ചെയർമാനായിരിക്കെ ആരും അറിയാതെ പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്"; ബിജു പ്രഭാകർ

കൊല്ലത്ത് അമ്മയെ മകൻ വെട്ടിപ്പരുക്കേൽപ്പിച്ചു

കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ്: ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴ