Representative Image 
India

കേരളത്തില്‍നിന്നു മടങ്ങിയ യുവാവ് ബംഗാളില്‍ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍

കടുത്ത പനിയും ശ്വാസതടസവും തൊണ്ട വേദനയുമായാണ് ബര്‍ദ്വാന്‍ സ്വദേശിയായ യുവാവ് ആശുപത്രിയില്‍ എത്തിയത്

MV Desk

കൊൽക്കത്ത: കേരളത്തിൽ നിന്നും അടുത്തിടെ ബംഗാളിലേക്ക് മടങ്ങിയ യുവാവിനെ നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചതെന്ന് പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കടുത്ത പനിയും ശ്വാസതടസവും തൊണ്ട വേദനയുമായാണ് ബര്‍ദ്വാന്‍ സ്വദേശിയായ യുവാവ് ആശുപത്രിയില്‍ എത്തിയത്. ഇയാള്‍ നിരീക്ഷണത്തിലാണെന്നും പരിശോധനകള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പനിയെത്തുടര്‍ന്ന് ഇയാള്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു, ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് നാട്ടിലേക്കു മടങ്ങിയത്. എന്നാല്‍ ഉടന്‍ തന്നെ വീണ്ടും പനി പിടിക്കുകയായിരുന്നു.

വനിതാ ലോകകപ്പ്: സ്മൃതിക്കും പ്രതീകയ്ക്കും സെഞ്ചുറി

ശൈത്യകാലം; കേദാർനാഥ് ക്ഷേത്രം അടച്ചു

ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വേടന്‍ ഹൈക്കോടതിയിൽ

തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർഥി; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മഹാസഖ്യം

ഡൽഹിയിൽ സെയിൽസ് ഗേൾസിന് ഇനി രാത്രിയും ജോലി ചെയ്യാം; ഉത്തരവിറക്കി സർക്കാർ