ബംഗളൂരു ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർസിബി ധനസഹായം പ്രഖ‍്യാപിച്ചു

 
India

ബംഗളൂരു ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർസിബി ധനസഹായം പ്രഖ‍്യാപിച്ചു

സമൂഹമാധ‍്യമങ്ങളിലൂടെയാണ് ആർസിബി ധനസഹായം പ്രഖ‍്യാപിച്ച കാര‍്യം അറിയിച്ചത്

Aswin AM

ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർസിബി ധനസഹായം പ്രഖ‍്യാപിച്ചു. മരിച്ച 11 പേരുടെ കുടുംബത്തിനും 25 ലക്ഷം രൂപ വീതമാണ് ആർസിബി ധനസഹായമായി പ്രഖ‍്യാപിച്ചിരിക്കുന്നത്. സമൂഹമാധ‍്യമങ്ങളിലൂടെയാണ് ആർസിബി ഇക്കാര‍്യം അറിയിച്ചത്.

ജൂൺ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ആർസിബിയുടെ വിജയാഘോഷം നടന്നത്. ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിനെ സ്വീകരിക്കുന്ന ചടങ്ങിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട‍ായിരുന്നു 11 പേരും മരിച്ചത്. 55 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ശബരിമല സ്വർണക്കൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ അറസ്റ്റിൽ

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി