190 കടന്ന് എന്‍ഡിഎ ലീഡ്, തേജസ് മങ്ങി ഇന്ത്യ സഖ്യം
ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിന്റെ വിധി പ്രവചനാതീതം. ലീഡ് നില മാറി മറിയുന്ന കാഴ്ചയാണ് കാണുന്നത്. ആര്‍ജെഡിയുടെ ശക്തികേന്ദ്രമായ രഘോപൂരില്‍ തേജസ്വിക്ക് എതിരെ കടുത്ത മത്സരമാണ് ബിജെപിയുടെ സതീഷ് കുമാര്‍ കാഴ്ചവെക്കുന്നത്. തുടക്കം മുതല്‍ തേജസ്വി പിന്നിലായിരുന്നു. പിന്നീട് 585 വോട്ടിന്റെ ലീഡ് തേജസ്വി നേടി. വൈകാതെ സതീഷ് കുമാര്‍ വീണ്ടും ലീഡ് പിടിക്കുകയായിരുന്നു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ ലീഡ് 200 കടന്നു. ആകെ 243 സീറ്റുകളുള്ള നിയമസഭയിൽ 200 എണ്ണത്തിലും നിലവിൽ ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎയാണ് ലീഡ് ചെയ്യുന്നത്. ബിജെപി 88 സീറ്റിലും ജെഡിയും 82 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് - ആർജെഡി സഖ്യത്തിന്‍റെ മഹാഗഢ്ബന്ധന് 39 സീറ്റിൽ മാത്രമാണ് മുന്നേറാൻ സാധിക്കുന്നത്. മറ്റുള്ളവർ 4 സീറ്റിലും ലീഡ് ചെയ്യുന്നു.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തകര്‍ച്ചയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ലീഡ് നിലയില്‍ രണ്ടക്കം കടക്കാന്‍ പോലും കോണ്‍ഗ്രസിനായിട്ടില്ല. നിലവില്‍ അഞ്ച് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. അതിനിടെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസിനും മുകളിലാണ്. സിപിഐ(എംഎല്‍)എല്‍ ആറ് സീറ്റുകളിലും സിപിഐയും സിപിഎമ്മും ഓരോ സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
ശക്തമായ ആധിപത്യത്തോടെയാണ് ബിഹാറില്‍ എന്‍ഡിഎ സഖ്യം മുന്നേറിക്കൊണ്ടിരിക്കുന്നത്. നിരവധി മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളിലും കരുത്തുറ്റ പ്രകടനമാണ് എന്‍ഡിഎ കാഴ്ചവെക്കുന്നത്. ഇത്തരത്തിലുള്ള 16 സീറ്റുകളിലെങ്കിലും എന്‍ഡിഎ വിജയം പിടിക്കുമെന്നാണ് സൂചന
എന്‍ഡിഎ സംഖ്യം മിന്നും വിജയത്തിലേക്ക് കുതിക്കുമ്പോള്‍ കരുത്ത് കാണിച്ച് ബിജെപി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനുള്ള ഒരുക്കത്തിലാണ് ബിജെപി. നിലവില്‍ 84 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം നടത്തുന്നത്. 76 മണ്ഡലങ്ങളിലാണ് ജെഡിയു മുന്നേറ്റം.
വലിയ പ്രതീക്ഷകളോടെ എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ചിത്രത്തിലേ ഇല്ല. ഒരു മണ്ഡലത്തിലും പാര്‍ട്ടി ലീഡ് ചെയ്യുന്നില്ല. ഒവൈസിയുടെ എഐഎംഐഎം മൂന്ന് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു.
രഘോപുരില്‍ ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് പിന്നില്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സതീഷ് കുമാറാണ് ഇവിടെ ലീഡ് ചെയ്യുന്നത്. സ്വന്തം തട്ടകത്തിലാണ് തേജസ്വിക്ക് തിരിച്ചടി. സഹോദരനായ തേജ് പ്രദാപ് മഹുവ മണ്ഡലത്തില്‍ മുന്നിലാണ്.
ഇന്ത്യ സംഖ്യത്തെ തലയിലേറ്റി ആർജെഡി ഇന്ത്യ സംഖ്യത്തെ ആർജെഡി ഒറ്റയ്ക്ക് തലയിലേറ്റുന്ന കാഴ്ചയാണ് ബീഹാറിൽ കാണുന്നത്. 43സീറ്റുകളിലാണ് ആർജെഡി മുന്നേറുന്നത്. 61 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിന് 6 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം നടത്താനായത്. സിപിഐ(എംഎല്‍)എല്‍ മൂന്ന് മണ്ഡലത്തിലും സിപിഐഎം ഒരു മണ്ഡലത്തിലും ലീഡ് ചെയ്യുന്നു
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം ഇരുനൂറിനോടടുക്കുന്നു. ആകെ 243 സീറ്റുകളുള്ള നിയമസഭയിൽ 187 എണ്ണത്തിലും നിലവിൽ ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് - ആർജെഡി സഖ്യത്തിന്‍റെ മഹാഗഢ്ബന്ധന് 50 സീറ്റിൽ മാത്രമാണ് മുന്നേറാൻ സാധിക്കുന്നത്. മറ്റുള്ളവർ ആറ് സീറ്റിലും ലീഡ് ചെയ്യുന്നു. പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടിക്ക് ഇപ്പോൾ എവിടെയും ലീഡില്ല.
എൻഡിഎ ലീഡ് ഇരുനൂറിലേക്ക്.
ബിഹാറിൽ ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎ സഖ്യത്തിന്റെ ലീഡ് 160 പിന്നിട്ടു. ഭരണം നിലനിർത്താൻ 122 സീറ്റ് മാത്രമാണ് ആവശ്യം. കോൺഗ്രസ് - ആർജെഡി മഹാഗഢ്ബന്ധൻ സഖ്യത്തിന് നിലവിൽ 68 സീറ്റിൽ മാത്രമാണ് ലീഡുള്ളത്. പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടി രണ്ടു സീറ്റിൽ മുന്നിട്ടു നിൽക്കുന്നു.
160 കടന്ന് എൻഡിഎ ലീഡ്
പാർട്ടികൾ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണത്തിൽ കോൺഗ്രസ് നിലവിൽ നാലാം സ്ഥാനത്താണ് നിൽക്കുന്നത്. 11 സീറ്റിൽ മാത്രമാണ് പാർട്ടിക്കു ലീഡുള്ളത്. ബിജെപി 78 സീറ്റിൽ ലീഡുമായി ഒന്നാമത് നിൽക്കുമ്പോൾ സഖ്യകക്ഷിയായ ജെഡിയു 67 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസിന്‍റെ സഖ്യ കക്ഷിയായ ആർജെഡിക്ക് 60 സീറ്റിൽ ലീഡുണ്ട്.
ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 122 സീറ്റിനും അപ്പുറത്തേക്ക് ലീഡ് ഉയർത്തി എൻഡിഎ. നിലവിൽ 152 സീറ്റിലാണ് ബിജെപി - ജെഡിയു സഖ്യം മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസും ആർജെഡിയും ചേർന്ന മഹാഗഢ്ബന്ധൻ 71 സീറ്റിലും മറ്റുള്ളവർ 12 സീറ്റിലും ലീഡ് ചെയ്യുന്നു.
ബിഹാറിൽ എൻഡിഎ സഖ്യം ബഹുദൂരം മുന്നിൽ.
ബിഹാറിൽ എൻഡിഎ സഖ്യം ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം നൂറിലേക്കടുക്കുന്നു. മഹാഗഢ്ബന്ധന് അറുപതോളം സീറ്റിൽ മാത്രമാണ് ലീഡുള്ളത്. ബിജെപി ഒറ്റയ്ക്ക് അമ്പതിനടുത്ത് സീറ്റിൽ ലീഡ് ചെയ്യുമ്പോൾ നാൽപ്പതോളം സീറ്റിൽ സഖ്യകക്ഷിയായ ജെഡിയുവാണ് മുന്നിൽ.
നിതീഷ് കുമാർ, ബിഹാർ മുഖ്യമന്ത്രി.
ആദ്യ റൗണ്ട് വോട്ടെണ്ണലിൽ എൻഡിഎയുടെ കുതിപ്പ്. ബിജെപിയും ജെഡിയുവും ഉൾപ്പെട്ട സഖ്യം 74 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസും ജെഡിയുവും ഉൾപ്പെട്ട മഹാഗഡ്ബന്ധന് 46 സീറ്റിലാണ് ലീഡുള്ളത്. ആകെ 243 നിയമസഭാ സീറ്റുകളാണ് ബിഹാറിലുള്ളത്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഘട്ട ഫല സൂചനകളിൽ ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎ സഖ്യം മുന്നിൽ.