കുടുംബവുമൊത്തുള്ള സമയം സമ്മർദം കുറയ്ക്കും; കർണാടക പൊലീസിന് ഇനിമുതൽ ജന്മദിനത്തിനും വിവാഹ‌വാർഷികത്തിനും അവധി

 

karnataka police file image

India

കുടുംബവുമൊത്തുള്ള സമയം സമ്മർദം കുറയ്ക്കും; കർണാടക പൊലീസിന് ഇനിമുതൽ ജന്മദിനത്തിനും വിവാഹ‌വാർഷികത്തിനും അവധി

ജോലി സമ്മർദങ്ങളും ഇതുമൂലമുള്ള ആത്മഹത്യകളും പൊലീസുകാർക്കിടയിൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ്

Namitha Mohanan

ബെംഗളൂരു: കർണാടക പൊലീസുകാർക്ക് ജന്മദിനത്തിലും വിവാഹ വാർഷിക ദിനത്തിലും അവധി പ്രഖ്യാപിച്ച് സർക്കാർ. കർണാടക ഡിജിപി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ജന്മദിനങ്ങളിലും വിവാഹ വാർഷികങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക കാഷ്വൽ ലീവ് അനുവദിച്ചുകൊണ്ടാണ് ഉത്തരവ്.

കുടുംബവുമൊത്തുള്ള സമയം പൊലീസുകാരിൽ സമ്മർദം കുറയ്ക്കുമെന്ന് ഉത്തരവിൽ പരാമർശിക്കുന്നു. പ്രധാനപ്പെട്ട വ്യക്തിപരമായ അവസരങ്ങളിൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അവരുടെ കുടുംബത്തോടൊപ്പം അർഥവത്തായ സമയം ചെലവഴിക്കാൻ അനുവദിക്കുന്നതിനാണ് ഈ അവധി നൽകുന്നത്.

പൊലീസുകാർക്കിടയിലെ സമ്മർദങ്ങളും ഇതുമൂലമുള്ള ആത്മഹത്യകളും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് ഇറങ്ങുന്നത്. ഇത് പൊലീസുകാർക്ക് വലിയ ആശ്വാസമാണ്. ഇത്തരമൊരു ഉത്തരവിലൂടെ ഉദ്യോഗസ്ഥരുടെ സമ്മർദം കുറയ്ക്കാനും കൂടുതൽ മനോവീര്യത്തോടെ ജോലി ചെയ്യാനും സാധിക്കുമെന്നാണ് സേന കണക്കുകൂട്ടുന്നത്.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ

"എന്നെ എന്ത് വിധി കാത്തിരുന്നാലും ഞാൻ എന്‍റെ ജനങ്ങളിലേക്കു മടങ്ങിവരും": ഷെയ്ഖ് ഹസീന

യുവാക്കളെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാനും വ്യാജ പ്രചാരണം നടത്താനും രാഹുൽ ഗാന്ധി ശ്രമിക്കുന്നു: ബിജെപി

ബെംഗളൂരുവിൽ അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരേ കർശന നടപടി; 263 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

പാം ഓയിൽ ഉപയോഗിച്ച് വ്യാജ നെയ്യ് നിർമാണം; ഗുജറാത്തിൽ 1.67 കോടിയുടെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു