മാധവി ലത ഫയൽ
India

ബിജെപി സ്ഥാനാർഥി പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളുടെ ബുർഖ നീക്കി | Video

ഐഡി കാർഡ് ഉടമകൾ തന്നെയാണോ വോട്ട് ചെയ്യാൻ വന്നിരിക്കുന്നതെന്നറിയാൻ മുഖാവരണം മാറ്റാൻ മാധവി ലത വോട്ടർമാരോട് ആവശ്യപ്പെടുന്ന വീഡിയോ വൈറലായി

ഹൈദരാബാദ്: ബിജെപി സ്ഥാനാർഥി മാധവി ലത പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളുടെ ബുർഖ മാറ്റി പരിശോധന നടത്തിയ വിവാദമായി. ഐഡി കാർഡ് ഉടമകൾ തന്നെയാണോ വോട്ട് ചെയ്യാൻ വന്നിരിക്കുന്നതെന്നറിയാൻ മുഖാവരണം മാറ്റാൻ മാധവി ലത വോട്ടർമാരോട് ആവശ്യപ്പെടുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സ്ഥാനാർഥിക്കെതിരേ കേസെടുക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ റൊണാൾഡ് റോസ് പൊലീസിനോടു നിർദേശിച്ചിട്ടുണ്ട്. ആരുടെയും പർദ മാറ്റി പരിശോധന നടത്താൻ സ്ഥാനാർഥികൾക്ക് അധികാരമില്ലെന്നും റോസ് വ്യക്തമാക്കി. എന്നാൽ, ആളെ തിരിച്ചറിയാനുള്ള അവകാശം സ്ഥാനാർഥിക്കുണ്ടെന്നാണ് മാധവി ലതയുടെ വാദം.

ഹൈദരാബാദിൽനിന്ന് നാലു വട്ടം എംപിയായ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയാണ് ഇവിടെ മാധവി ലതയുടെ എതിർ സ്ഥാനാർഥി. സംഭവത്തെക്കുറിച്ച് ഒവൈസി പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാൽ, ബിജെപി സ്ഥാനാർഥി ബുർഖ മാറ്റി പരിശോധിക്കുന്നതിന്‍റെ വീഡിയോ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി