സോനം വാങ്ചുക്

 
India

ഷുഗർ ലെവൽ താഴ്ന്നു; സോനം വാങ്ചുക് ചികിത്സയോട് സഹകരിക്കുന്നില്ലെന്ന് ഡോക്റ്റർമാർ

ചൊവ്വാഴ്ച രാവിലെ ഒൻപതിന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചത്

Sarath Nath MS

ന്യൂഡൽഹി: സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്കിന്‍റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും അദ്ദേഹം ചികിത്സയോട് സഹകരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഇൻട്രാവീനസ് (ഐവി) ദ്രാവകങ്ങളും ഗ്ലൂക്കോസും സ്വീകരിക്കാൻ വിസമ്മതിക്കുന്നതായി സഫ്ദർജങ് ആശുപത്രി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഒൻപതിന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചത്.

ആരോഗ്യനില തൃപ്തികരമാണെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇപ്പോഴും താഴ്ന്ന നിലയിലാണ്. അതിനാൽ തുടർച്ചയായ പരിശോധനകളും കർശനമായ നിരീക്ഷണവും അനിവാര്യമാണെന്ന് ഡോക്റ്റർമാർ അറിയിച്ചു.

നിലവിൽ വാങ്ചുക്കിന് വായിലൂടെ ഒആർഎസ് ദ്രാവകവും പൊട്ടാസ്യം സപ്ലിമെന്‍റുകളും നൽകുന്നുണ്ട്. ആവശ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നും തുടർചികിത്സ അദ്ദേഹത്തിന്‍റെ ആരോഗ്യപുരോഗതിയും ലബോറട്ടറി പരിശോധനാഫലങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനിക്കുകയെന്നും ആശുപത്രി അറിയിച്ചു.

ആവശ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നും വാങ്ചുക്കിന്‍റെ ആരോഗ്യനില വിദഗ്ധസംഘം നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും ബുള്ളറ്റിനിൽ പറയുന്നു. സഫ്ദർജങ് ആശുപത്രി, എയിംസ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്റ്റർമാരുടെ സംയുക്ത മേൽനോട്ടത്തിലാണ് വാങ്ചുക്കിന് ചികിത്സ നൽകുന്നത്. അതേസമയം, താൻ അനിശ്ചിതകാല നിരാഹാരസമരം തുടരുമെന്ന് വാങ്ചുക് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി