ഒന്നിലധികം ബോംബുകൾ വച്ചിട്ടുണ്ട്; ഡൽഹി ഹൈക്കോടതിയിൽ ഭീഷണി സന്ദേശം, ആളുകളെ ഒഴിപ്പിച്ചു
file image
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെയാണ് ഹൈക്കോടതിയിൽ നിരവധി ബോംബുകൾ വച്ചിട്ടുണ്ടെന്ന സന്ദേശം ഇമെയിലിലെത്തിയത്.
തുടർന്ന് കോടതിയിലുള്ള ജീവനക്കാരെ അടക്കം ഒഴിപ്പിക്കുകയും ബോംബ് സ്ക്വാഡ് അടക്കമുള്ളവർ കോടതിയിൽ പരിശോധന നടത്തി വരികയുമാണ്.