വിജയ്
file photo
ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ വീടിനു നേരെ ബോംബ് ഭീഷണി. ചെന്നൈ പൊലീസ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു. കരൂർ ദുരന്തത്തെത്തുടർന്നാണ് വിജയ്‌യുടെ വീടിനു നേരെ ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്.
ബോംബ് സ്ക്വാഡ് വീടിന് അകത്തും പുറത്തുമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
40 പേരാണ് കരൂരിൽ ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.